Web Desk
ന്യൂഡല്‍ഹി: നടനും ബിജെപി അനുഭാവിയുമായ അനുപം ഖേറും കോണ്‍ഗ്രസ് എംപി ശശി തരൂരും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്. 2012 ല്‍ അനുപം ഖേര്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് തരൂര്‍ റീ ട്വീറ്റ് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടക്കമായത്. എഴുത്തുകാരന്‍ എഡ്‌വാര്‍ഡ് ആബെയുടെ ‘ഒരു രാജ്യസ്‌നേഹി സര്‍ക്കാരിനെതിരെ തന്റെ രാജ്യത്തെ പ്രതിരോധിക്കാന്‍ എപ്പോഴും തയ്യാറാകണം’ എന്ന വാക്കുകളാണ് അനുപം ഖേര്‍ കുറിച്ചത്.
ഇത് റീ ട്വീറ്റ് ചെയ്തുകൊണ്ട് ശശി തരൂര്‍ കുറിച്ചത് ഇങ്ങനെ: ”നന്ദി അനുപം ഖേര്‍. ഇക്കാര്യത്തില്‍ ഞാന്‍ നിങ്ങളോട് യോജിക്കുകയാണ്.. ‘ നമ്മുടെ രാജ്യത്തെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുന്നതും അര്‍ഹിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതുമാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹം’. മാര്‍ക് ട്വെയ്‌നിന്റെ വാക്കുകളായിരുന്നു ഇത്.
ഇതിന് മറുപടിയുമായി അനുപം ഖേര്‍ രംഗത്തെത്തി. നിങ്ങള്‍ക്ക് യാതൊരു പണിയുമില്ല.. എന്റെ 2012ലെ ട്വീറ്റ് കണ്ടെത്തി നിങ്ങള്‍ അതില്‍ അഭിപ്രായമിട്ടു. ഇത് നിങ്ങളുടെ തൊഴിലില്ലായ്മയുടെയും മാനസികാവസ്ഥയുടെയും തെളിവ് മാത്രമല്ല, ഒരു മനുഷ്യനെന്ന നിലയില്‍ നിങ്ങള്‍ എത്രമാത്രം തരംതാണുപോയെന്നതും കൂടിയാണ്. അഴിമതിക്കാരുടെ കാര്യത്തില്‍ എന്റെ ട്വീറ്റ് ഇപ്പോഴും പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.. ഇത് നിങ്ങള്‍ക്കും അറിയാം..’ എന്ന് അനുപം ഖേര്‍ പറഞ്ഞു.
എന്നാല്‍ വിഷയം വിട്ടുകളയാന്‍ ശശി തരൂര്‍ തയ്യാറായില്ല. ‘ഞാന്‍ തരംതാണു എന്ന് നിങ്ങള്‍ പറയുന്നു. അങ്ങനെയെങ്കില്‍ 1962, 1975,1984 വര്‍ഷങ്ങളിലെ കാര്യങ്ങള്‍ മാത്രം സംസാരിക്കുന്ന ഒരു സര്‍ക്കാരിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? ഇതും ഒരു പണിയില്ലാത്തതിന്റെയും ദുര്‍ബല മനസാണെന്നതിന്റെയും തെളിവാണ്.. അതിര്‍ത്തിയില്‍ ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത ആളുകളെ ഉദ്ദേശിച്ചായിരുന്നു എന്റെ ട്വീറ്റ്’ തരൂര്‍ മറുപടി നല്‍കി.
ഇതിന് മുന്‍പും ശശിതരൂര്‍-അനുപം ഖേര്‍ വാക്‌പോര് ട്വിറ്ററില്‍ നടന്നിട്ടുണ്ട്. 2016ല്‍ ഒരു ഹിന്ദുവാണെന്ന് തുറന്നു പറയാന്‍ തനിക്ക് ഭയമായിരുന്നു എന്ന അനുപം ഖേറിന്റെ ട്വീറ്റായിരുന്നു അന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.