ബംഗളൂരു: ഇന്ത്യന്‍ ടീമിലേക്കുള്ള പ്രധാന കടമ്പയായ കായിക ക്ഷമത ഒടുവില്‍ സഞ്ജു സാംസണ്‍ തെളിയിച്ചു. ഇന്നലെ പൂര്‍ത്തിയാക്കാന്‍ പറ്റാതിരുന്ന ഓട്ടമത്സരത്തിലെ കുറവാണ് ഇന്ന് സഞ്ജു പരിഹരിച്ചത്.
രണ്ടു കിലോമീറ്റര്‍ ദൂരം നിശ്ചിത സമയത്ത് ഓടി പൂര്‍ത്തിയാക്കേണ്ട പരീക്ഷയാണ് രണ്ടാം വട്ടം സഞ്ജു പാസ്സായത്. സഞ്ജു ഉള്‍പ്പടെ ആറ് താരങ്ങള്‍ ഇന്നലെ ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാമതും അവസരം ലഭിക്കുകയായിരുന്നു. 8.30 മിനിറ്റിനുള്ളിലാണ് ബാറ്റ്‌സ്മാന്മാര്‍ രണ്ടു കിലോമീറ്റര്‍ ദൂരം താണ്ടേണ്ടത്. ബൗളര്‍മാരിത് 8.15 മിനിറ്റിലും പൂര്‍ത്തിയാക്കണം.
നിലവില്‍ കേരളത്തിനായി വിജയ് ഹസാരെ ഏകദിന ടീമിലാണ് സഞ്ജുവുള്ളത്. ഇംഗ്ലണ്ട് പര്യടനത്തില്‍ ടി20യിലുള്ള സഞ്ജുവിന് കായിക ക്ഷമത വേണമെന്ന് ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.