കെ.അരവിന്ദ്
ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് കുതിക്കുന്നതാണ് പോയ വാരം കണ്ടത്. അതിനു ശേഷം ചാഞ്ചാട്ടം ദൃശ്യമായെങ്കിലും താഴ്‌ന്ന നിലവാരത്തില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം കാട്ടുന്നത് വിപണിക്ക് കരുത്തേകുന്നു. ഈയാഴ്‌ച നേട്ടത്തോടെ തന്നെയാണ് വിപണി ക്ലോസ് ചെയ്‌തത്.
ബജറ്റിന് മുമ്പായി വിപണി അഞ്ച് ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടെങ്കിലും ബജറ്റ് നല്‍കിയ ഉത്തേജനം വിപണിയെ വീണ്ടും പുതിയ ഉയരങ്ങളിലെത്തിച്ചു. ബജറ്റിനെ തുടര്‍ന്ന് 10 ശതമാനത്തിലേറെയാണ് ഓഹരി സൂചികകളായ നിഫ്‌റ്റിയും സെന്‍സെക്‌സും ഉയര്‍ന്നത്. ഈ കുതിപ്പില്‍ പല ഓഹരികളും 30-40 ശതമാനം നേട്ടം നല്‍കി.
ഈ അസാധാരണ മുന്നേറ്റം വിപണിയെ ചെലവേറിയ നിലയിലെത്തിച്ചുവെന്ന ആശങ്കയാണ് പല നിക്ഷേപകരും പങ്കുവെക്കുന്നത്. മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഓഹരി സൂചിക ചെലവേറിയ നിലയിലാണെന്നതാണ് കാരണം.
മാര്‍ച്ചിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും ഇരട്ടിയായാണ് നിഫ്‌റ്റിയും സെന്‍സെക്‌സും ഉയര്‍ന്നത്. പല ഓഹരികളും ഇക്കാലയളവില്‍ മൂന്നിരട്ടിയായോ നാലിരട്ടിയായോ ഉയര്‍ന്നു. ഈ അവസരത്തില്‍ ഇത് ലാഭമെടുപ്പിനുള്ള അവസരമാണോ എന്ന ചോദ്യമാണ് നിക്ഷേപകര്‍ ചോദിക്കുന്നത്.
അതേസമയം ഇപ്പോഴത്തെ വിപണി സാഹചര്യത്തില്‍ പൂര്‍ണമായി നിക്ഷേപം പിന്‍വലിച്ച് കാഷുമായി ഇരിക്കുന്നതിനുള്ള സമയമായിയെന്ന് കരുതരുത്. നിക്ഷേപം തുടരുന്നതിനുള്ള ശക്തമായ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇടക്കാലത്തെ തിരുത്തലുകള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണെങ്കിലും വിപണി ശക്തമാം വിധം ബുള്ളിഷ് ആയി തുടരുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നു.
നിഫ്‌റ്റിക്ക് 15260, 15500 എന്നീ നിലവാരങ്ങളിലാണ് പ്രതിരോധമുള്ളത്. 14,750ല്‍ താങ്ങുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.