തിരുവനന്തപുരം: ദൃശ്യം 2ന്റെ വിജയത്തിനു പിന്നില്‍ നോട്ടുനിരോധനവും വര്‍ധിച്ച ഡിജിറ്റല്‍ പണമിടപാടുമാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ദൃശ്യത്തിന്റെ വിജയത്തെതുടര്‍ന്ന് മോഹന്‍ലാലിന് അഭിനന്ദനം അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സന്ദീപ് ഇത്തരത്തില്‍ കുറിച്ചത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്
‘ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം. ആദ്യ സിനിമ പോലെ തന്നെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍. മലയാള സിനിമ പുതിയൊരു നോര്‍മലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതല്‍ സിനിമകളെത്തും. ഡിജിറ്റല്‍ ഇന്ത്യക്ക് നന്ദി. ഡിജിറ്റല്‍ ബാങ്കിംഗ് ട്രാന്‍സാക്ഷനിലെ വര്‍ദ്ധനവുണ്ടായിരുന്നില്ലെങ്കില്‍ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ ഡിമോണിറ്റൈസേഷന്‍, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിര്‍ത്താന്‍ സഹായിച്ചതിന്റെ നേര്‍സാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിങ്.’ സന്ദീപ് പറയുന്നു.
സന്ദീപ് വാരിയരുടെ ഫേസ്ബുക് പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഫേസ്ബുക് പോസ്റ്റിന്റെ ചുവടുപിടിച്ചുള്ള ചര്‍ച്ചകളും സമൂഹമാധ്യങ്ങളില്‍ സജീവമാകുകയാണ്. ദൃശ്യം 2 റിലീസ് ആയി ഒരു ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ജോര്‍ജ്കുട്ടിയെയും കുടുംബത്തെയും ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തെയും സംവിധായകന്‍ ജീത്തു ജോസഫിനെയും മോഹന്‍ലാലിനെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.