ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അസാധാരണ നീക്കവുമായ ഹൈക്കോടതി. കേന്ദ്രത്തെ കൂടി കക്ഷി ചേര്‍ക്കണമെന്ന സച്ചിന്‍ പൈലറ്റിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇത്തരത്തില്‍ വിധി പ്രസ്താവിക്കാനിരിക്കുന്ന കേസില്‍ അസാധാരണമായ നടപടിയാണ് രാജസ്ഥാന്‍ ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. സച്ചിന്‍ പൈലറ്റുള്‍പ്പടെയുളള 19 കോണ്‍ഗ്രസ്സ് വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയാനിരിക്കെയാണ് സച്ചിന്‍ പൈലറ്റിന്റെ ആവശ്യം കോടതി അംഗീകരിച്ചത്.
കേസില്‍ ഇന്ന് 10.30 വിധി പറയാനിരിക്കെയാണ് സച്ചിനും കൂട്ടരും കേന്ദ്രത്തെ കൂടി കക്ഷി ചേര്‍ക്കണമെന്ന് ആവശ്യം ഉന്നയിച്ചത്. ഇത് കോടതി അംഗീകരിക്കുയും വിധി പ്രസ്താവന 15 മിനിറ്റത്തേയ്ക്ക മാറ്റുവെയ്ക്കുകയുമാണ് ഉണ്ടായത്. സാധാരണയായി വിധി പ്രസ്താവിക്കാനിരിക്കുന്ന കേസില്‍ പിന്നീട് ആരെയും കക്ഷി ചേര്‍ക്കാനുളള ആവശ്യം കോടതി അംഗീകരക്കില്ല. പക്ഷേ ഹര്‍ജി നല്‍കിയ വ്യക്തി തന്നെ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതു കൊണ്ടാണ് കോടതി ആവശ്യം അംഗീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇന്ന് വിധി പ്രസ്താവന ഉണ്ടാകാനുളള സാധ്യത കുറവാണ്. കേസില്‍ കേന്ദ്രത്തിന്റെ കൂടി നിലപാട് കേള്‍ക്കാമെന്നാണ് രാജസ്ഥാന്‍ ഹൈക്കോടതി പറയുന്നത്.
സ്പീക്കര്‍ തങ്ങളെ അയോഗ്യതരാക്കാതിരിക്കാനുളള നോട്ടീസിനെതിരെയാണ് സച്ചിനും കൂട്ടരും ഹര്‍ജി നല്‍കിയത്. സച്ചിനും എംഎല്‍എമാര്‍ക്കുമെതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി നേരത്തെ സ്പീക്കറോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അയോഗ്യതാ തീരുമാനം നീട്ടിവെയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവ് നീട്ടുവെയ്ക്കണമെന്ന് ആവശ്യവുമായി സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി നിര്‍ദേശിക്കും കേസ് വീണ്ടും പരിഗണിക്കുന്നതിനായി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവെയ്ക്കുകയും ചെയ്തു. ഹൈക്കോടതി ഇന്ന് കേസില്‍ വിധി പ്രസ്താവിക്കുന്നതിനാലായിരുന്നു കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി വെച്ചത്. അതേസമയം ഹൈക്കോടതിയുടെ ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് സുപ്രീകോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഹൈക്കോടതി വിധി പ്രസ്താവന മാറ്റിവെച്ചിരിക്കുന്നത് സുപ്രീംകോടതിയെയും സ്വാധീനിക്കാനാണ് സാധ്യതയുളളത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.