ജയ്പൂര്‍: കേന്ദ്ര സര്‍ക്കാരിനെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. രാജ്യത്തെ കര്‍ഷകര്‍ നാളുകളായി പ്രതിഷേധിക്കുമ്പോഴും സര്‍ക്കാര്‍ ലവ് ജിഹാദിനെക്കുറിച്ചും വിവാഹങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് സച്ചിന്‍ തുറന്നടിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ഈ സമയത്ത് നിങ്ങള്‍ സംസാരിക്കുന്നത് ലവ് ജിഹാദിനെക്കുറിച്ചാണ്, നിങ്ങള്‍ വിവാഹങ്ങളെക്കുറിച്ച് നിയമങ്ങള്‍ ഉണ്ടാക്കുകയും കര്‍ഷകരുടെ ഭാവി ഇരുട്ടിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഈ രാജ്യത്ത് ഭൂരിഭാഗം കര്‍ഷക നേതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും മറ്റ് ചില പാര്‍ട്ടികളില്‍ നിന്നുമുള്ളവരാണെന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. ബിജെപിയില്‍ നിന്ന് ഒരു കര്‍ഷക നേതാവ് പോലുമില്ല. ഉണ്ടാകാന്‍ കഴിയില്ല” സച്ചിന്‍ പൈലറ്റ് പറഞ്ഞു.
കര്‍ഷകരുടെ ക്ഷേമത്തെക്കുറിച്ച് സംസാരിച്ചാല്‍ അതാണ് യഥാര്‍ത്ഥ ദേശീയത, അല്ലാതെ കുട്ടി ട്രൗസറിട്ട് നാഗ്പൂരില്‍ നിന്ന് ഫോണിലുടെ നടത്തുന്ന പ്രസംഗങ്ങളല്ലെന്ന് ആര്‍.എസ്.എസിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഇന്ന് ഈ രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേധിക്കുക മാത്രമല്ല, അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും ഭയപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.