കര്‍ഷകസമരവുമായി ബന്ധപ്പെട്ട ട്വീറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് പിന്തുണയുമായി മലയാളി താരം എസ്.ശ്രീശാന്ത്. ട്വിറ്ററിലൂടെയായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.
‘സച്ചിന്‍ പാജി ഒരു വികാരമാണ്. എന്നെപ്പോലുള്ള നിരവധി പേര്‍ നമ്മുടെ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിച്ചതിന്റെ കാരണം അദ്ദേഹമാണ്. ഒരു വാക്കിനും എന്റെ സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ജനിച്ചതിന് നന്ദി. അദ്ദേഹം എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും.’ ശ്രീശാന്ത് ട്വീറ്റ് ചെയ്തു. #IStandWithSachin #NationWithSachin എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ശ്രീശാന്തിന്റെ കുറിപ്പ്.
പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് എന്നിവര്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ട്വീറ്റ്. ഇന്ത്യയുടെ വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.