Categories: Breaking NewsKerala

ചിങ്ങപ്പുലരിയിൽ ശബരിമല ക്ഷേത്രം തുറന്നു

 

ചിങ്ങപ്പുലരിയിൽ പുലർച്ചെ 5ന് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു.
മേൽശാന്തിയും പരികർമ്മികളും ക്ഷേത്രത്തെ വലം വച്ച ശേഷം ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്ക് തെളിക്കുകയായിരുന്നു. നിർമ്മാല്യ ദർശനത്തിനു ശേഷം തന്ത്രി ധർമ്മശാസ്താ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി.തുടർന്ന് ജലം, പാൽ, തേൻ, പഞ്ചാമൃതം ,ഇളനീർ എന്നിവ കൊണ്ടുള്ള അഭിഷേകം നടന്നു. നിവേദ്യ പൂജയ്ക്ക് ശേഷം അയ്യപ്പവിഗ്രഹത്തിൽ തന്ത്രിയും മേൽശാന്തിയും നെയ്യഭിഷേകവും നടത്തി. പിന്നെ മണ്ഡപത്തിൽ മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ.9 മണിക്ക് 25 കലശാഭിഷേകം. 9.30 ന് ഉച്ചപൂജ കഴിഞ്ഞ് 10 മണിക്ക് നട അടയ്ക്കും.

വൈകിട്ട് 5 മണിക്ക് നടതുറക്കും. 6.30ന് ദീപാരാധന. രാത്രി 7.30ന് ഹരിവരാസനം പാടി നട അടയ്ക്കും. ഇന്ന് മുതൽ 21 വരെ പതിവ് പൂജകൾ മാത്രമെ ഉണ്ടാവുകയുള്ളൂ. പ്രത്യേക പൂജകൾ ഈ ദിവസങ്ങളിൽ ഉണ്ടാവില്ല. 21 ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകൾക്ക് പരിസമാപ്തി ആകും.

കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസവും ഭക്തർക്ക് ശബരിമലയിലേക്ക് ദർശനത്തിനുള്ള അനുമതി ഇല്ല. ഓണക്കാലത്ത് 5 ദിവസങ്ങളിൽ പൂജകൾക്കായി കലിയുഗവരദ നട തുറക്കും.29 മുതൽ സെപ്റ്റംബർ 2 വരെയാണ് ഓണക്കാലത്ത് നടതുറക്കുക .ഓണം നാളുകളിൽ പതിവുപോലെ ഓണസദ്യയും ഉണ്ടാകും.സെപ്റ്റംബർ 2 ന് രാത്രി നട അടയ്ക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.