Kerala

ശബരിമലയില്‍ നിറ പുത്തരിപൂജ ഞായറാഴ്ച; ഭക്തര്‍ക്ക് പ്രവേശനം ഇല്ല

പമ്പ: നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.

നിറപ്പുത്തരിപൂജക്കായി ക്ഷേത്രനട 9 ന് പുലര്‍ച്ചെ 4 മണിക്ക് തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യദര്‍ശനവും അഭിഷേകവും നടക്കും. അതിനുശേഷം മഹാഗണപതിഹോമം. പിന്നീട് മണ്ഡപത്തില്‍ പൂജചെയ്ത് വച്ചിരിക്കുന്ന നെല്‍കതിരുകള്‍ ശ്രീകോവിലിനുള്ളിലേക്ക് പൂജയ്ക്കായി എടുക്കും. 5.50നും 6.20 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നിറപുത്തരിപൂജ നടക്കും.തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ശ്രീകോവിലില്‍ പൂജിച്ച നെല്‍കതിരുകള്‍ വിതരണം ചെയ്യും. ശേഷം 7.30 ന് ഉഷപൂജ.9.30 ന് ഉച്ചപൂജ കഴിഞ്ഞ് 10മണിക്ക് നട അടയ്ക്കും.

വൈകുന്നേരം 5മണിക്കാണ് വീണ്ടും നട തുറക്കുക.6.30 ന് ദീപാരാധന.7.20 ന് അത്താഴപൂജ.7.30 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി ശ്രീകോവില്‍ നട അടയ്ക്കും. ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത് ആഗസ്റ്റ് 16 ന് വൈകുന്നേരം ആയിരിക്കും.17 ന് ആണ് ചിങ്ങം ഒന്ന്.ധാരണ പ്രകാരം അന്നുമുതല്‍ അടുത്ത ഒരുവര്‍ഷത്തേക്കുള്ള താന്ത്രിക ചുമതല മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരര്‍ക്കാണ്. ഇക്കുറി നിറപുത്തരിപൂജ ചടങ്ങുകള്‍ മാത്രമായിട്ടാണ് നടത്തുന്നത്. ശബരിമലയില്‍ കൃഷിചെയ്ത കരനെല്‍ കതിരുകളും ദേവസ്വംബോര്‍ഡ് മറ്റിടങ്ങളില്‍ നിന്ന് എത്തിക്കുന്ന നെല്‍കതിരുകളും കലിയുഗവരദന് പൂജയ്ക്കായി സമര്‍പ്പിക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.