Gulf

ഒമാനില്‍ തൊഴില്‍, സന്ദര്‍ശക വിസകള്‍ പുതുക്കാത്തവര്‍ക്ക് പിഴ ചുമത്തും

 

ഒമാനില്‍ കാലാവധി കഴിഞ്ഞ തൊഴില്‍ സന്ദര്‍ശക വിസകള്‍ പുതുക്കണമെന്നും അല്ലാത്ത പക്ഷം വരും ദിവസങ്ങളില്‍ പിഴ ഈടാക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് ഡയറക്ടറേറ്റ് ജനറല്‍ വക്താവ് അറിയിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ ഒമാനില്‍ തൊഴില്‍ സന്ദര്‍ശക വിസകള്‍ പുതുക്കുന്നതിന് നല്‍കിയ കാലാവധി ജൂലൈ 15 ന് അവസാനിച്ചിരുന്നു.

റോയല്‍ ഒമാന്‍ പോലീസിന്‍റെ സേവന കേന്ദ്രങ്ങള്‍ ജൂലൈ 1 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റെസിഡന്‍റ്സ് വിസ പുതുക്കുന്നതിന്                      സേവനകേന്ദ്രത്തിലെത്തണം. ഓണ്‍ലൈനില്‍ പുതുക്കാന്‍ അവസരമില്ല.പുതുക്കല്‍ നടപടികളില്‍ വിദേശ തൊഴിലാളികളോ കുടുംബാംഗങ്ങളോ സേവനകേന്ദ്രത്തില്‍ നേരിട്ടെത്തേണ്ടതില്ല.വിരലടയാളങ്ങള്‍ കംമ്പ്യൂട്ടര്‍ സംവിധാനത്തില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ കമ്പനി പി.അര്‍.ഒ യ്ക്ക സേവന കേന്ദ്രത്തിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കാം. കാലാവധികഴിഞ്ഞ സന്ദര്‍ശന വിസകള്‍ ഓണ്‍ലൈനില്‍ പുതുക്കാന്‍ അവസരമുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് പുതുകാകാത്തവരില്‍ നിന്നും പിഴ ഈടാക്കില്ലെന്നും ആര്‍.ഒ.പി.അറിയിച്ചു.

നിലവില്‍ റോയല്‍ ഒമാന്‍ പോലീസ് മസ്കത്തില്‍ കൂടുതല്‍ സേവനകേന്ദ്രങ്ങല്‍ തുറന്നിട്ടുണ്ട്.അല്‍ഖൂദ്,അമിറാത്ത്,മബേല,ഖുറിയാത്ത്, പോലീസ് സ്റ്റേഷനുകള്‍ക്ക് ഒപ്പം പുതുതായി തുറന്ന അസൈബ,ദാഖിലിയയിലെ അല്‍ ഹംറ പോലീസ് സ്റ്റേഷന്‍ ,ദോഫാറിലെ മര്‍മൂല്‍ എന്നിവിടങ്ങളിലെ റെസിഡന്‍റ് കാര്‍ഡ്,ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കും.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടഞ്ഞു കിടക്കുകയായിരുന്ന സേവനകേന്ദ്രങ്ങള്‍ ജൂലൈ ഒന്നുമുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.