Kerala

ഗതാഗത സമ്പ്രദായം താറുമാര്‍; സമഗ്ര പരിഷ്‌ക്കരണം അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷന്

 

തിരുവനന്തപുരം: കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാന്‍ പോലും കഴിയാത്ത തരത്തില്‍ ഗതാഗത സമ്പ്രദായം താറുമാറായതിനാല്‍ സമഗ്ര ഗതാഗത പരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വാഹന യാത്രക്കാരുടെയും കാല്‍നട യാത്രക്കാരുടെയും ക്ഷേമവും സുരക്ഷയും നിലനിര്‍ത്തുന്നതിനും റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി സുതാര്യവും കുറ്റമറ്റതുമായ ഗതാഗത പരിഷ്‌ക്കരണം അനിവാര്യമാണെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഗതാഗത സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് ഉത്തരവ് നല്‍കിയത്.

നിലവിലുള്ള ഗതാഗത സമ്പ്രദായം ശക്തിപ്പെടുത്തിയാല്‍ മാത്രമേ റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു. നടപ്പാത കൈയേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കാരണം കാല്‍നടയാത്രക്കാര്‍ വളരെയധികം ദുരിതം അനുഭവിക്കുന്നുണ്ട്. അപകടങ്ങള്‍ കുറയ്ക്കാനും ജനങ്ങളുടെ സഞ്ചാരം സുരക്ഷിതമാക്കാനും നടപടിയെടുക്കേണ്ട ചുമതല ഉദ്യോഗസ്ഥര്‍ക്കാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

അനധിക്യത പാര്‍ക്കിംഗ് കാരണം 2019 ല്‍ തലസ്ഥാനത്ത് 39 അപകടങ്ങള്‍ ഉണ്ടായതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണ്ടെത്തിയെന്ന് ചൂണ്ടിക്കാണിച്ച് പൂജപ്പുര സ്വദേശി എം. വിജയകുമാരന്‍ നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2019 ല്‍ അനധിക്യത പാര്‍ക്കിംഗിന് 20,344 വാഹനങ്ങള്‍ക്കും 2020 ഒക്ടോബര്‍ വരെ 17,178 വാഹനങ്ങള്‍ക്കും പിഴയടിച്ചതായി ദക്ഷിണ മേഖല ട്രാഫിക് എസ് പി. സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.