UAE

അതിശൈത്യത്തില്‍ മുങ്ങി ദുബായ്

 

ദുബായ്: ശക്തമായ മൂടല്‍ മഞ്ഞില്‍ ദുബൈയില്‍ 24 റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ദുബായ് പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ അറിയിച്ചു. ഇതില്‍ രണ്ടെണ്ണം വലിയ അപകടങ്ങള്‍ ആയിരുന്നു. രാവിലെ ആറിനും ഒമ്പത് മണിക്കുമിടയിലെ മൂന്ന് മണിക്കൂര്‍ കൊണ്ടാണ്, കാഴ്ചമറക്കുന്ന തരത്തിലുള്ള മൂടല്‍മഞ്ഞ് കാരണം ഇത്രയും അപകടങ്ങള്‍ സംഭവിച്ചത്. ഈ സമയത്തിനിടെ പൊലീസ് സഹായം 1810 അടിയന്തര ഫോണ്‍ കാളുകളും ലഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

അപകടങ്ങളുടെ എണ്ണം കുറക്കാനായി ദേശീയപാതകളില്‍ ട്രക്കുകള്‍ സഞ്ചരിക്കുന്നത് തടയാനായി ഞായറാഴ്ച പുലര്‍ച്ച മുതല്‍ മറ്റ് എമിറേറ്റുകളുമായി പൊലീസ് ‘ഫോഗ് സിസ്റ്റം’ നടപ്പാക്കിയതായി കേണല്‍ ബിന്‍ ഫാരെസ് പറഞ്ഞു. അസ്ഥിരമായ കാലാവസ്ഥയില്‍ ട്രാഫിക് നിര്‍ദേശങ്ങള്‍ പാലിക്കണം. വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ദൃശ്യപരത കുറവായതിനാല്‍ മൂടല്‍മഞ്ഞ് അല്ലെങ്കില്‍ മഴയുള്ള കാലാവസ്ഥയില്‍ ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ വളരെ കഠിനമായിരിക്കും -അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാസമയത്തും വേഗപരിധി പാലിക്കണമെന്നും വേഗം കുറക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും മൂടല്‍മഞ്ഞില്‍ വാഹനമോടിക്കുമ്പോള്‍ ലൈറ്റുകളും ഹെഡ് ബീമുകളും ഓണാക്കണമെന്നും ദുബായ് പൊലീസ് വാഹനമോടിക്കുന്നവരോട് അഭ്യര്‍ഥിച്ചു.കഴിഞ്ഞ ആഴ്ചയിലേക്കാള്‍ 30 ശതമാനം അധികം ഫോണ്‍ കാളുകളാണ് അടിയന്തര സഹായം തേടി ലഭിച്ചിരിക്കുന്നതെന്ന് ദുബായ് പൊലീസ് ഡയറക്ടര്‍ ഓഫ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ കേണല്‍ തുര്‍ഖി അബ്ദുറഹ്‌മാന്‍ ബിന്‍ ഫറാസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച 1257 ഫോണ്‍ അത്യാവശ്യ ഫോണ്‍കാളുകളും 26 റോഡ് അപകടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.