Gulf

അബുദാബിയിൽ റെസ്റ്റോറന്റുകളും കഫേകളും നിബന്ധനകളോടെ പ്രവർത്തിക്കാം

 

പൊതു സുരക്ഷ ഉറപ്പാക്കി അബുദാബിയിലെ റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, കഫേകൾ, ലൈസൻസുള്ള മറ്റ് ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാന്‍ അനുമതി നല്‍കി.
ഇതു സംബന്ധിച്ച് അബുദാബി സാമ്പത്തിക വികസന വകുപ്പ് പുതിയ സർക്കുലർ ഇറക്കി .

വൈറസ് പടരുന്നതിന് സ്ഥാപനങ്ങൾ സുരക്ഷാ നടപടികൾ പാലിക്കുന്നത് തുടരണം എന്ന കർശന നിർദേശമുണ്ട്. മാർച്ചിൽ ഹോം ഡെലിവറി മാത്രമായി പരിമിതപ്പെടുത്തിയ സർക്കുലർ മെയ് മാസത്തിൽ 30% ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന രീതിയിൽ പുതുക്കിയിരുന്നു . ജൂണിൽ അത്‌ 60% ഉയർത്തുകയും ചെയ്തു. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ഫോർ കോവിഡ് -19 പാൻഡെമിക് നടപ്പാക്കിയ നടപടികളെ തുടർന്നാണ് ബുധനാഴ്ച ഈ പ്രഖ്യാപനം നടന്നത്.

ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡിപ്പാർട്മെന്റ് പുറത്തിറക്കിയ സർക്കുലറിൽ മുൻകരുതൽ നടപടികൾ ഇങ്ങനെ:

1.നിയുക്ത കേന്ദ്രങ്ങളിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ജീവനക്കാർ ഡി.പി.ഐ ലേസർ പരിശോധനയ്ക്ക് വിധേയരാകണം, കൂടാതെ രണ്ട് മണിക്കൂർ ഇടവിട്ട് ജോലിസ്ഥലത്ത് താപനില പരിശോധനയ്ക്ക് വിധേയമാകണം.

2.ഫെയ്സ് മാസ്കുകളും കയ്യുറകളും ധരിക്കണം.

3.ജീവനക്കാർ അവരുടെ ശരീര താപനില പരിശോധിച്ച ശേഷം ജോലിയിൽ പ്രവേശിക്കണം.

4. ശാരീരിക അവശതകൾ അനുഭവിക്കുന്ന ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കരുത്. വൈറസിൽ നിന്ന് അപകടസാധ്യത കുറവാണെന്ന് കരുതുന്നവരെ മാത്രമേ ജോലിസ്ഥലത്ത് അനുവദിക്കൂ.

5.ആളുകൾ‌ കുറഞ്ഞത് രണ്ട് മീറ്റർ അകലം ഉറപ്പാക്കുന്ന ഫ്ലോർ‌ സൈനേജ് പ്രദർശിപ്പിക്കണം.

6.ഒരു ടേബിളിൽ പരമാവധി നാല് ഉപഭോക്താളെ മാത്രമേ അനുവദിക്കൂ.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.