ഇന്ത്യയടക്കം തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് ദുബായ് ഇമിഗ്രേഷൻ സന്ദര്‍ശക വിസ അനുവദിച്ച് തുടങ്ങി. ഇതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങിവരാനുള്ള സാധ്യത തെളിയും .വിവിധ രാജ്യങ്ങളിൽ നിന്നും ആളുകൾ ജോലി അന്വേഷിച്ചെത്താറുള്ളത് സന്ദർശക വീസയിലാണ്. ഇപ്പോൾ എല്ലാ രാജ്യങ്ങൾക്കും ടൂറിസ്റ്റ് വീസയും അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. ടൂറിസ്റ്റ് ഏജൻസികൾ മുഖേനയാണ് ഈ വീസയ്ക്ക് അപേക്ഷ നൽകേണ്ടത്.
ഒട്ടേറെ പേര്‍ ഇന്നലെ തന്നെ വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്തതായി ആമർ കേന്ദ്രങ്ങളും ട്രാവൽ ഏജൻസികളും വ്യക്തമാക്കി.കോവിഡ്–19 നെ തുടർന്ന് മാർച്ച് മുതൽ ദുബായ് സന്ദർശക വീസ അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു. നിലവില്‍ ദുബായ് വിസ മാത്രമാണ് അനുവദിക്കുന്നത്. ആഗസ്റ്റ് ഒന്നോടെ ഇവര്‍ക്ക് പ്രവേശനം അനുവദിക്കുമെന്നാണ് കരുതുന്നത്.നിലവില്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും ആഗസ്റ്റ് ഒന്നിന് വന്ദേഭാരത് അടക്കമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. വന്ദേഭാരതില്‍ ഉള്‍പെടുത്തി എയര്‍ ഇന്ത്യ എക്സ്പ്രസും മറ്റ് സ്വകാര്യ വിമാന കമ്പനികളും ഷെഡ്യൂള്‍ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, വിസിറ്റിങ് വിസക്കാര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ചിട്ടില്ല
നേരത്തെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ സന്ദര്‍ശക വിസക്കാര്‍ക്ക് ദുബായിലേക്ക് പ്രവേശനാനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇന്ത്യയില്‍ നിന്ന് റസിഡന്‍റ് വിസക്കാര്‍ക്ക് മാത്രമായിരുന്നു അനുമതി. ഇതോടെ വിസയില്ലാത്തവര്‍ നാട്ടില്‍ കുടുങ്ങുകയായിരുന്നു .
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.