പ്രവാസികളുടെ മടങ്ങിവരവിനുളള ആശങ്കള്‍ക്ക് വ്യക്തത വരുത്തി ഒമാന്‍. ഒക്‌ടോബര്‍ ഒന്നു മുതല്‍ സാധുവായ റസിഡന്റ് കാര്‍ഡ് ഉള്ള വിദേശികള്‍ക്ക് രാജ്യത്തേക്ക് തിരികെ വരാന്‍ അനുമതി നല്‍കാന്‍ കോവിഡ് പ്രതിരോധ കാര്യങ്ങളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
ഒക്‌ടോബര്‍ ഒന്നിനാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി ഒമാനിലെ വിമാനത്താവളങ്ങള്‍ തുറക്കുന്നത്. തിരികെ വരുന്ന വിദേശ തൊഴിലാളികള്‍ക്കായി വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധനയുണ്ടാകും. ഇതിന് പുറമെ 14 ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമായിരിക്കും. ദോഫാര്‍ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മൂന്ന് മാസത്തിലധികമായി തുടരുന്ന ലോക്ഡൗണ്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ നീക്കം ചെയ്യാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലക്കായി പ്രഖ്യാപിച്ച വിവിധ ആശ്വാസ പദ്ധതികള്‍ തുടരാനും യോഗത്തില്‍ തീരുമാനമായി.
നിലവില്‍ ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന റസിഡന്റ് വിസക്കാര്‍ക്ക് മാത്രമാണ് ഒമാനിലേക്ക് തിരികെ വരാന്‍ അനുമതിയുള്ളത്. പുതിയ തീരുമാന ത്തിന്റെ പശ്ചാത്തലത്തില്‍ ഈ അനുമതി വേണ്ടിവരില്ലെന്നാണ് വ്യക്തമാകുന്നത്. അതേ സമയം ആറു മാസത്തിലധികമായി രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് സ്‌പോണ്‍സറുടെ അനുമതിയോടെ മാത്രമാണ് തിരികെ വരാന്‍ കഴിയുകയുള്ളൂവെന്ന നിയമം നിലനില്‍ക്കുകയും ചെയ്യുമെന്ന് അറിയുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി പത്രത്തിനായി കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാകുന്നത് പ്രവാസികള്‍ക്ക് ആശ്വാസ്യമാകും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.