തിരു:- മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ”കുരുടന്‍ ആനയെ കണ്ടപോലെ” ആണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
2019 ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ 103-ാം ഭരണഘടനാ ഭേദഗതിയുടേയും തുടര്‍ന്നുള്ള കേന്ദ്ര വിജ്ഞാപനങ്ങളുടേയും അടിസ്ഥാനത്തിലാണ് സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഉള്ള പത്ത് ശതമാനം സംവരണം.
നിലവിലുള്ള സംവരണത്തില്‍ ഒരു കുറവുമുണ്ടാവില്ല. ഓപ്പണ്‍ മെറിറ്റില്‍ ഇപ്പോഴുള്ള 50 ശതമാനത്തില്‍ നിന്നാണ് പത്തു ശതമാനം നീക്കിവെക്കുന്നതെന്ന് തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കാനം പറഞ്ഞു. ഇതു സംബന്ധിച്ച് റിട്ടയേര്‍ഡ് ജഡ്ജി, ജസ്റ്റിസ് കെ ശശിധരന്‍ നായര്‍ കണ്‍വീനറായുള്ള രണ്ടംഗ കമ്മിറ്റി വിശദമായി പരിശോധന നടത്തി. അതിനനുസൃതമായാണ് ഇപ്പോള്‍ തീരുമാനം എടുത്തിട്ടുള്ളത്. ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ വന്ന അവസരത്തില്‍ ഒരു മുഖ്യധാരാ പാര്‍ട്ടിയും അതിനെ എതിര്‍ത്തില്ല.
കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പിന്നാക്കക്കാര്‍ക്ക് എതിരായാണ് തീരുമാനം എന്ന നിലയില്‍ സാമുദായിക സംഘടനകളെ ഒരുമിച്ചു കൂട്ടാന്‍ മുസ്ലീം ലീഗ് ശ്രമിക്കുന്നത്. യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കുമ്പോള്‍ ഇന്ന് ലീഗിനൊപ്പം നില്‍ക്കുന്നവര്‍തന്നെ അവരെ തള്ളിപ്പറയും. ചില സമുദായങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് ഇടതുമുന്നണി തീരുമാനമെന്ന കെ പി സി സി പ്രസിഡന്റിന്റെ വിമര്‍ശനം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് സംശയ നിവൃത്തി വരുത്തുകയാണ് വേണ്ടത്.
നിയമം നടപ്പിലായി കഴിയുമ്പോള്‍ മാത്രമേ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയൂ. സീറോ മലബാര്‍ സഭ കാര്യങ്ങള്‍ മനസ്സിലാക്കിയാണ് പ്രതികരിച്ചിട്ടുള്ളതെന്ന് കാനം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.