Kuwait

ആശ്വാസം; കുവൈത്തില്‍ അടുത്തയാഴ്ച മുതല്‍ ചൂട് കുറയും

 

കുവൈത്തില്‍ അടുത്തയാഴ്ച മുതല്‍ ചൂട് ഗണ്യമായി കുറയുമെന്ന് കലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ മുഹമ്മദ് കറാമാണ് ഈ ആഴ്ച അവസാനത്തോടെ അന്തരീക്ഷ താപനില 40 ഡിഗ്രിയില്‍ താഴേക്ക് വരുമെന്ന് പ്രവചിച്ചത്. ഒക്‌ടോബറില്‍ 37 മുതല്‍ 39 ഡിഗ്രി വരെയായിരിക്കും കൂടിയ ചൂട്. മൂടിക്കെട്ടിയ അന്തരീക്ഷവും നേരിയ മഴയും ഈ മാസം പ്രതീക്ഷിക്കണം.

നവംബര്‍ ആദ്യം ശക്തമായ മഴക്കും സാധ്യതയുണ്ട്. നേരത്തെ ഒക്‌ടോബറിലായിരുന്നു മഴക്കാലം ആരംഭിച്ചിരുന്നത്. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി കുറച്ച് വര്‍ഷമായി ഒക്‌ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ആണ് മഴ പെയ്യാറുള്ളത്. ഈ വര്‍ഷം 130 മുതല്‍ 150 മില്ലിമീറ്റര്‍ വരെയായിരിക്കും മഴ ലഭിക്കുകയെന്ന് മുഹമ്മദ് കറാം പറഞ്ഞു. മഴക്കാലത്തിന് മുന്നോടിയായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തയാറെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, അഗ്‌നിശമന വകുപ്പ്, നാഷനല്‍ ഗാര്‍ഡ് തുടങ്ങിയവയാണ് തയാറെടുപ്പ് നടത്തിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.