Corporate

ഓഹരി വിപണിയെ ഉയര്‍ത്തിയത്‌ റിലയന്‍സ്‌

കെ.അരവിന്ദ്‌

പോയ വാരം കാളകളുടെ ആധിപത്യമാണ്‌ ഓഹരി വിപണിയില്‍ കണ്ടത്‌. ആഴ്‌ചയിലെ ആദ്യദിവസം തന്നെ മുന്നേറ്റ പ്രവണത വളരെ പ്രകടമായിരുന്നു. നിഫ്‌റ്റി 11,000 പോയിന്റിന്‌ മുകളിലേക്ക്‌ ഉയരുകയും ആ നിലവാരം ഉറപ്പിക്കുകയും ചെയ്‌തു. നിഫ്‌റ്റി 11,240 പോയിന്റ്‌ വരെ പോയ വാരം ഉയര്‍ന്നു.

അതേ സമയം ഈ മുന്നേറ്റത്തിനിടയിലും വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. ചില ദിവസങ്ങളില്‍ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന്‌ താഴേക്ക്‌ വിപണി ചാഞ്ചാടി.

റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ ആയിരുന്നു പോയ വാരം വിപണിയിലെ താരം. വിപണിയെ മുകളിലേക്ക്‌ പിടിച്ചുകയറ്റിയത്‌ റിലയന്‍സ്‌ ആയിരുന്നുവെന്ന്‌ പറയാം. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനു മുമ്പായി ശക്തമായി ഉയര്‍ന്ന റിലയന്‍സിന്റെ ഓഹരി വില യോഗത്തിനു ശേഷം പത്ത്‌ ശതമാനത്തോളം ഇടിഞ്ഞിരുന്നു. എന്നാല്‍ അതിനു ശേഷം പൂര്‍വാധികം ശക്തിയോടെ ഓഹരി തിരികെ കയറുന്നതാണ്‌ കണ്ടത്‌.

റീട്ടെയില്‍ മേഖലയില്‍ റിലയന്‍സ്‌ കൂടുതല്‍ നിക്ഷേപം നടത്തുന്നുവെന്ന വാര്‍ത്തകളാണ്‌ ഓഹരി വിലയെ പുതിയ കുതിപ്പിലേക്ക്‌ നയിച്ചത്‌. ഓരോ ദിവസവും റെക്കോഡ്‌ നിലവാരത്തിലേക്ക്‌ വീണ്ടും വീണ്ടും ഓഹരി കയറുന്നതാണ്‌ കണ്ടത്‌. 2,149.90 രൂപയാണ്‌ വെള്ളിയാഴ്‌ച രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ഒരു മാസം കൊണ്ട്‌ 24 ശതമാനമാണ്‌ റിലയന്‍സിന്റെ ഓഹരി വില ഉയര്‍ന്നത്‌.

ഐടി ഓഹരികളും മികച്ച പ്രകടനമാണ്‌ കാഴ്‌ച വെച്ചത്‌. ഇന്‍ഫോസിസ്‌, വിപ്രോ തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ വാരം 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.

ആഗോള സൂചനകളും വിപണിക്ക്‌ തുണയായി. കോവിഡിനുള്ള വാക്‌സിന്‍ പരീക്ഷണങ്ങള്‍ തകൃതിയില്‍ നടക്കുന്നത്‌ വിപണിക്ക്‌ കുതിപ്പിനുള്ള ഔഷധമാണ്‌ നല്‍കിയിരിക്കുന്നത്‌. ഒരു ഭാഗത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടി വരുമ്പോഴും വാക്‌സിന്‍ പരീക്ഷണം വിജയകരമായി പരീക്ഷണ ഘട്ടങ്ങള്‍ പിന്നിടുന്നത്‌ ഓഹരി വിപണിക്ക്‌ വീര്യം പകര്‍ന്നു. ഇന്ത്യയിലെ മണ്‍സൂണ്‍ മികച്ച നിലയിലായതും വിപണിക്ക്‌ തുണയായി.

10,800 പോയിന്റ്‌ കഴിഞ്ഞാല്‍ 11,300 ആണ്‌ നിഫ്‌റ്റിയുടെ അടുത്ത സമ്മര്‍ദ നിലവാരമെന്ന്‌ കഴിഞ്ഞയാഴ്‌ചകളില്‍ സൂചിപ്പിച്ചിരുന്നു. വിപണി അടുത്തയാഴ്‌ച 11,000നും 11,300നും ഇടയില്‍ വ്യാപാരം ചെയ്യാനാണ്‌ സാധ്യത. 11,300ലെ കടുത്ത സമ്മര്‍ദം ഭേദിച്ച്‌ മുന്നോട്ടു പോവുകയാണെങ്കില്‍ വിപണി മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ കടന്നുവെന്ന്‌ പറയാം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.