ഇടുക്കി: കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌ക്കാരം നടത്തുന്നതിന് പ്രത്യേക സംഘം രൂപീകരിച്ച് ഇടുക്കി രൂപത. കത്തോലിക്കസഭാ വിശ്വാസികള്‍ക്കൊപ്പം ഇതര മതസ്തരുടെ സംസ്‌ക്കാരങ്ങളും രൂപതയുടെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് നടത്തും.
കേരളത്തില്‍ എവിടെ കോവിഡ് മരണം നടന്നാലും സംഘം സ്ഥലത്തെത്തി പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തും. ഇടുക്കി രൂപയുടെ ആഭിമുഖ്യത്തില്‍ കത്തോലിക്ക സഭയുടെ യുവജന സംഘടന കെ.സി.വൈ.എമ്മാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്. നാല്‍പ്പതോളം വൈദികരടക്കം നൂറോളം പേരാണ് സംഘത്തിലുള്ളത്.
അരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് പരിശീലനം നല്‍കിയാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ സജ്ജമാക്കിയിരിക്കുന്നത്. സംഘാംഗങ്ങള്‍ക്ക് പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ളവ ആരോഗ്യവകുപ്പ് നല്‍കും. അതേസമയം ഇടക്കിയില്‍ ഇത് വിജയിച്ചതിനാല്‍ സംസ്ഥാനത്തെ ഓരോ ജില്ലയിലും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് കെ.സി.വൈ.എം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.