എൻഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതര വിഷയമെന്ന് രമേശ് ചെന്നിത്തല. തീവ്രവാദ കേസുകൾ ചോദ്യം ചെയ്യുന്ന ഏജൻസിയാണിത്. ഇനിയും നാണം കെടാതെ മന്ത്രി രാജിവയ്ക്കണം.
മന്ത്രി കെ.ടി ജലീലിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് നാളെ അന്വേഷണം തന്നിലേക്കോ തന്‍റെ ഓഫീസിലേക്കോ വരുമെന്ന ഭയം കൊണ്ടാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ജലീലിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടാതിരിക്കുന്നത് നാളെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിനും രാജി വെക്കേണ്ടി വരുമോ എന്ന ഭയത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു.
കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമാണ്. ജലീല്‍ അധികാരത്തില്‍ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ജലീല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണം. ജലീല്‍ സ്വയം രാജിവച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചോദ്യം ചെയ്യലിന് വിധേയമാകുന്നത് കുറ്റകരമല്ല എന്ന് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത് തീര്‍ത്തും അബദ്ധജനകമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കെ.ടി ജലീലിനെ പൂര്‍ണമായും സംരക്ഷിക്കുകയാണ്.
സംസ്ഥാന ചരിത്രത്തില്‍ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ എത്തിയത്. മുന്‍ എം.എല്‍.എ എ.എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.