സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് വിധേയമാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കളളക്കടത്തിന് സഹായിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയാണെന്ന് മുഖ്യപ്രതികളെല്ലാം പറഞ്ഞു കഴിഞ്ഞു. അതിനാല്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. ധാര്‍മിക ഉത്തവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. സ്വന്തം ഓഫീസ് പോലും നടത്തിക്കൊണ്ടുപാേകാന് കഴിയാത്ത വ്യക്തിയാണ് മുഖ്യമന്ത്രി. ശക്തനായ മുഖ്യമന്ത്രി അല്ല പിണറായി. അവിടെ നടക്കുന്ന കാര്യങ്ങളൊന്നും അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.
നാലുവര്‍ഷമായി ഒപ്പം പ്രവര്‍ത്തിച്ച ആളിനെ മനസിലാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. കഴിവുളള ഭരണാധികാരിയാണെന്ന പ്രചാരവേലമാത്രമാണ് നടക്കുന്നത്. സര്‍ക്കാരിന് പ്രതിച്ഛായയേ ഇല്ല. ഇല്ലാത്ത കാര്യം എങ്ങനെ നശിപ്പിക്കും. പി ആര്‍ വര്‍ക്കുകൊണ്ട് പ്രതിച്ഛായ കൂട്ടാന്‍ കഴിയില്ല. കണ്‍സള്‍ട്ടന്‍സി രാജാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്‍സള്‍ട്ടന്‍സിയുടെ മറവില്‍ പിന്‍വാതില്‍ നിയമനമാണ് നടക്കുന്നത്. അതിനാണ് കണ്‍സള്‍ട്ടന്‍സികളെ കൊണ്ടുവരുന്നത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ഇടപാട് അഴിമതി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്ബനിയെ ഇ- മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. സമയപരിധി കഴിഞ്ഞിട്ടും കരാറിന്റെ കരട് സമര്‍പ്പിച്ചില്ലെന്ന് കാട്ടിയാണ് നീക്കമെങ്കിലും മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ നടപടികളില്‍ സര്‍ക്കാര്‍ കൈവയ്ക്കുന്നതിന്റെ തുടക്കമാണിതെന്ന് സൂചനയുണ്ട്.ഐ.ടി വകുപ്പിന്റെ സ്പേസ് പാര്‍ക്ക് പ്രോജക്ടിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ നീക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.ഇ- മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിക്ക് കൂപ്പറിനെ ശുപാര്‍ശ ചെയ്തത് ഗതാഗതസെക്രട്ടറിയാണെങ്കിലും അതിന് ചരടുവലിച്ചത് പദ്ധതിയുടെ ഉപദേശകസമിതി കണ്‍വീനര്‍ എം. ശിവശങ്കറാണ്.
കെ-ഫോണിന്റെയും വ്യവസായ ഇടനാഴിയുടെയും കണ്‍സള്‍ട്ടന്‍സി കരാര്‍ കൂപ്പറിനെ ഏല്പിക്കുന്നതിന് പിന്നിലും ശിവശങ്കറായിരുന്നു. സ്വര്‍ണ്ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായതോടെയാണ് ശിവശങ്കറിന്റെ ഇടപാടുകള്‍ പരിശോധിക്കുന്നത്.
ഇ-മൊബിലിറ്റി കണ്‍സള്‍ട്ടന്‍സിക്ക് ഗതാഗത കമ്മിഷണര്‍ കൂപ്പറിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും കരാറിന്റെ കരട് കമ്ബനി സമര്‍പ്പിച്ചിട്ടില്ല. അതിന്റെ പേരില്‍ ഇനി അവരെ പരിഗണിക്കാതിരിക്കാം എന്നാണ് ആലോചന. കൂപ്പറുമായി കരാര്‍ ഒപ്പിടുകയോ പണം കൈമാറുകയോ ചെയ്യാത്തതിനാല്‍ മറ്റ് തടസ്സങ്ങളുണ്ടാകില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.