Kerala

ചട്ടങ്ങള്‍ പാലിക്കാതെ അമേരിക്കന്‍ പൗരയെ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിയമിച്ചതെങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അമേരിക്കയില്‍ പൗരത്വമുള്ള ഒരു വനിതയെ പിന്‍വാതിലിലൂടെ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ നിയമിച്ചിരിക്കുകയാണെന്നും ഇത്  എങ്ങനെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഒരു ചട്ടവും പാലിക്കാതെയാണ് ഇവര്‍ക്ക് സീനിയര്‍ ഫെലോ ആയി നിയമനം നല്‍കിയത്. ഇവര്‍ക്ക് സ്വന്തമായി അമേരിക്കയില്‍ കമ്പനി ഉണ്ടെന്നാണ് വിവരം. അങ്ങനെയെങ്കില്‍ കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് കമ്പനികളുടെ താത്പര്യം എങ്ങനെ ഇവര്‍ക്ക് സംരക്ഷിക്കാന്‍ കഴിയും? എന്ത് അടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചത്. ഇതിനായി അപേക്ഷിച്ച മറ്റുള്ളവരെക്കാള്‍ എന്തു യോഗ്യതയാണ് ഇവര്‍ക്കുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

ഇത്തരത്തില്‍ പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടി 100 ല്‍ പ്പരം നിയമനങ്ങളാണു ഐ.ടി. വകുപ്പു നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ അനധികൃത നിയമനങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണണം.സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ചു  സി.ബി.ഐ. അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനമൊട്ടാകെ പഞ്ചായത്ത് തലത്തില്‍ ഇന്നു യു.ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മലയിന്‍കീഴ് ജംഗ്ഷനില്‍ നിര്‍വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരക്കണക്കിനു യോഗ്യതയുള്ളവരെ തള്ളിക്കളഞ്ഞ് തങ്ങളുടെ ഇഷ്ടക്കാരെ ഐ.ടി. വകുപ്പിനു കീഴില്‍ പിന്‍വാതിലിലൂടെ വന്‍ ശമ്പളം നല്‍കിയാണ് നിയമിക്കുന്നത്. സ്വര്‍ണ്ണകടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന പ്ലസ്ടു ക്കാരിയാണെന്നാണ് മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ നിയമനങ്ങളിലെല്ലാം അന്താരാഷ്ട്ര കുത്തക കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പറാണെന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. പ്രൈസ് വാട്ടര്‍ കൂപ്പര്‍ സംസ്ഥാനത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥാപനമായതില്‍ ദുരൂഹതയുണ്ട്. എന്തിനും ഏതിനും ഇപ്പോള്‍ പ്രൈസ് വാട്ടര്‍ കൂപ്പറാണു സര്‍ക്കാരിനെ ഉപദേശിക്കുന്നത്. ഏത് ഇടപാടുകള്‍ പരിശോധിച്ചാലും പിന്നില്‍ പ്രൈവ് വാട്ടര്‍ കൂപ്പറാണ്. ഇവരോടുള്ള മുഖ്യമന്ത്രിയുടെ താത്പര്യമെന്താണെന്നു മുഖ്യമന്ത്രി ജനങ്ങളോടു വ്യക്തമാക്കണം.

കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കൊള്ളയും അഴിമതിയും പ്രതിപക്ഷമെന്ന നിലയില്‍ പുറത്ത് കൊണ്ടു വന്നപ്പോള്‍ മുഖ്യമന്ത്രി തങ്ങളെ ആക്ഷേപിക്കുകയാണ് അദ്ദേഹത്തിന്റെ വൈകുന്നേരത്തെ ബഡായി ബംഗ്ലാവിലൂടെ ചെയ്തത്. കഴിഞ്ഞദിവസം കടകംപള്ളി സുരേന്ദ്രന്‍ തലസ്ഥാനം ഒരു അഗ്നിപര്‍വ്വതത്തിനു മുകളിലാണെന്നു പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോഴാണ് ജനങ്ങള്‍ക്കു മനസ്സിലായത്. കേരളമല്ല സംസ്ഥാന മന്ത്രസഭയാണ് അഗ്‌നി പര്‍വ്വതത്തിന് മുകളില്‍.

സര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മാറ്റിയതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്രയും ആയിട്ടും ശിവശങ്കരനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ശിവശങ്കറിനെ സസ്‌പെന്റ് ചെയ്ത് ഇയാള്‍ക്കെതിരെ കേസ് എടുക്കണം. ഐ.എ.എസ് റൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട രീതിയില്‍ അല്ല മുഖ്യമന്ത്രിയുടെ സെക്രട്ടറി പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രി ശിവശങ്കരനെ ഭയക്കുന്നു. അതുകൊണ്ടാണ് ശിവശങ്കരന്‍ നിയമപരമായി തെറ്റൊന്നു ചെയ്തില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോകുകയാണ് വേണ്ടത്.

ഏത് അന്വേഷണവും നേരിടാമെന്നാണ് മുഖ്യമന്ത്രി നാഴികയ്ക്ക് നാല്‍പ്പതുവട്ടവും പറയുന്നത്. സി.ബി.ഐ അന്വേഷണത്തിന്  പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കുകയല്ല വേണ്ടത്. ക്യാബിനറ്റ് തീരുമാനമെടുത്ത് സി.ബി.ഐ.യെ അറിയിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഡല്‍ഹി പൊലീസ് ആക്ട് അനുസരിച്ച്, ഒരു എഫ്.ഐ.ആര്‍. എടുത്ത് സി.ബി.ഐ.ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. അതാണ്  സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിന്‍റെ നിയമസഭാ സ്പീക്കര്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ടാണ് തട്ടിപ്പ് സംഘത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പോയത്.  ഇക്കാര്യത്തില്‍ സ്പീക്കര്‍ക്ക് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ ചില കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. അവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല. അഴിമതിയില്‍ മുങ്ങിക്കുള്ളിച്ച ഗവണ്‍മെന്റാണിത്. ഈ ഗവണ്‍മെന്റിനെതിരായ പോരാട്ടം തുടരും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് യു.ഡി.എഫിന്റെ അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ആ യോഗത്തില്‍ വച്ച് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.