Breaking News

ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കൊവിഡ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമ്പ‍ർക്ക പട്ടികയിൽ

 

സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവായത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ. കെ ശൈലജയും ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക പട്ടികയിലുണ്ട്. ചീഫ് സെക്രട്ടറി പ്രാഥമിക സമ്പര്‍ക്കപട്ടികയിലും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം സമ്പര്‍ക്കപട്ടികയിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറി പ്രാഥമിക സമ്പര്‍ക്ക പട്ടികയിലായതിനാല്‍ അദ്ദേഹത്തിന്‍റെയും കുടുംബാംഗങ്ങളുടെയും സ്രവങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഇദ്ദേഹം ജൂലൈ നാലാം തീയതി വരെ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്തിരുന്നു. വട്ടപ്പാറ വെങ്കോട് സ്വദേശിയാണ് ഡ്രൈവര്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.