Kerala

ചെമ്പുച്ചിറ സ്‌കൂള്‍ കിഫ്ബി അഴിമതിയുടെ മോഡലെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: ബിജെപിയും സംഘപരിവാറും അഴിമതി ആരോപണം ഉന്നയിച്ച ചെമ്പുച്ചിറ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുണനിലവാരമില്ലെന്നും ക്രമക്കേട് ഉണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കിഫ്ബി അഴിമതിയുടെ മോഡലാണ് ചെമ്പുച്ചിറ സ്‌കൂളെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി സഹായത്തോടെ നിര്‍മ്മാണം പുരോഗമിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെന്നാണ് സംഘപരിവാറിന്റെ ആരോപണം. പണി പൂര്‍ത്തിയാക്കുകയോ നിര്‍മ്മാണ കമ്പനിക്കാര്‍ക്ക് പണം കൊടുത്ത് തീര്‍ക്കുകയോ ചെയ്യാത്ത പ്രവര്‍ത്തിയെ ചൊല്ലിയായിരുന്നു ഇവര്‍ അഴിമതി ആരോപണം ഉയര്‍ത്തിയത്. ചെമ്പുച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബിയുടെ 3 കോടി രൂപയും എംഎല്‍എ ഫണ്ടില്‍ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങിയ 36 സെന്റ് സ്ഥലത്ത് കെട്ടിടം നിര്‍മ്മാണം തുടങ്ങിപ്പോള്‍ അതിനെതിരെ കോടതിയില്‍ പോയി നിര്‍മാണം മുടക്കാന്‍ ശ്രമം നടത്തിയവരാണ് ബിജെപിക്കാര്‍. അത്തരക്കാരാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയോ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയോ ചെയ്യാത്ത കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് വികസനത്തിന് തടസം സൃഷ്ടിക്കുന്നത്.

രമേശ് ചെന്നിത്തലയോടൊപ്പം ഡിസിസി പ്രസിഡന്റ് എംപി വിന്‍സന്റ്, വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍, കെ.പി.സി.സി സെക്രട്ടറിമാരായ ടി.ജെ സനീഷ് കുമാര്‍, ഷാജു കോടങ്കടത്ത് എന്നിവരും കൂടെ ഉണ്ടായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.