Kerala

ഇ.എം.സി.സി പ്രതിനിധികള്‍ പ്രതിപക്ഷ നേതാവുമായി ചേര്‍ന്ന് കഥകള്‍ മെനയുന്നു: മേഴ്‌സിക്കുട്ടിയമ്മ

 

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഉള്‍പ്പെട്ട ഇ.എം.സി.സി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഇ.എം.സി.സി പ്രതിനിധികള്‍ പ്രതിപക്ഷ നേതാവുമായി ചേര്‍ന്ന് കഥകള്‍ മെനയുകയാണെന്ന് മേഴ്‌സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി.

ഇ.എം.സി.സി കമ്പനിയുടെ പ്രതിനിധികള്‍ തന്നെ കണ്ടിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. സര്‍ക്കാറിനെതിരായ ആരോപണം പ്രതിപക്ഷ നേതാവിന്റെ ഗൂഢാലോചനയാണ്. പ്രതിപക്ഷം കള്ളകഥകള്‍ മെനയുകയാണെന്നും മേഴ്‌സിക്കുട്ടിയമ്മ മീഡിയവണ്‍ അഭിമുഖത്തില്‍ ആരോപിച്ചു.

ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്തുവിട്ടിരുന്നു. ഇ.എം.സി.സി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമം ‘അസെന്‍ഡ് കേരള-2020’യില്‍വെച്ച് ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ (എം.ഒ.യു) പകര്‍പ്പും പള്ളിപ്പുറത്ത് ഇ.എം.സി.സിക്ക് ഭൂമി അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പുമാണ് ചെന്നിത്തല പുറത്തുവിട്ടത്. ഇ.എം.സി.സി-കെ.എസ്.ഐ.എന്‍.സി കരാര്‍ സംബന്ധിച്ച് കേരള സര്‍ക്കാര്‍ നല്‍കിയ പി.ആര്‍.ഡി പരസ്യവും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അമേരിക്കയില്‍വെച്ച് ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ചെന്നിത്തല പറഞ്ഞു. ന്യൂയോര്‍ക്കില്‍വെച്ച് മാത്രമല്ല തിരുവനന്തപുരത്തും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പല വസ്തുതകള്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രി പിണറായി വിജയനും മറച്ചുവെക്കുകയാണ്. ഉണര്‍ന്നിരിക്കുന്ന പ്രതിപക്ഷത്തിന് എല്ലാ രേഖകളും ലഭിക്കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.