India

ആഗോള വെല്ലുവിളികളെ നേരിടാന്‍ പ്രധാനമന്ത്രിയുടെ ‘അഞ്ച് എസ്’: രാജ്‌നാഥ് സിംഗ്

 

എയ്‌റോ ഇന്ത്യ 2021ന് മുന്നോടിയായി ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ (ഐ.ഒ.ആര്‍) പ്രതിരോധ മന്ത്രിമാരുടെ യോഗം ഫെബ്രുവരി 4 ന് രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിന്റെ മുഖ്യ പ്രഭാഷണത്തോടെ ബെംഗളൂരുവില്‍ ആരംഭിച്ചു.അന്താരാഷ്ട്ര വ്യാപാരത്തിലും ഗതാഗതത്തിലും സുപ്രധാന പങ്കുവഹിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം ലോകത്തെ കണ്ടെയ്‌നര്‍ കപ്പലുകളുടെ പകുതിയും. വാണിജ്യ ചരക്കുകളുടെ മൂന്നിലൊന്നും, എണ്ണ കയറ്റുമതിയുടെ മൂന്നില്‍ രണ്ടും കടന്നു പോകുന്ന മേഖലയുടെ പൊതുസ്വത്തായ ജീവനാഡിയാണെന്ന് യോഗത്തിന്റെ അജണ്ടയുടെ രൂപരേഖ വിവരിച്ച രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഇന്ത്യയുടെ സമീപനം ഊന്നിപ്പറഞ്ഞു.

മേഖലയുടെ സുരക്ഷയും വളര്‍ച്ചയും പ്രമേയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ല്‍ രൂപപ്പെടുത്തിയ ഇന്ത്യന്‍ മഹാസമുദ്ര നയമാണ് ‘സാഗര്‍’ എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ മന്ത്രിമാരുടെ യോഗം ഇതിന് അനുസൃതമായി സുരക്ഷ, വാണിജ്യം, കണക്റ്റിവിറ്റി, സാംസ്‌ക്കാരിക വിനിമയം, ഭീകരവാദത്തിനെതിരായ പോരാട്ടം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഇന്ത്യയുടെ സമീപനവും കാഴ്ചപ്പാടും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ചലനാത്മകമായ അഞ്ച് ‘എസ്’ ദര്‍ശനങ്ങളില്‍ സമ്മാന്‍ (ബഹുമാനം), സംവാദ് (സംഭാഷണം), സഹയോഗ് (സഹകരണം), ശാന്തി (സമാധാനം), സമൃദ്ധി (സമൃദ്ധി) അടങ്ങിയിരിക്കുന്നതായും രാജ്യ രക്ഷാ മന്ത്രി വ്യക്തമാക്കി.

ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ സാധ്യതകള്‍ തുറക്കുക, നൈപുണ്യ പരിവര്‍ത്തനം, ശേഷിയും സര്‍ഗ്ഗാത്മകതയും രാജ്യത്തിന്റെ സാങ്കേതികമുന്നേറ്റത്തിനും സ്വയംപര്യാപ്തതയ്ക്കും പ്രയോജനപ്പെടുത്തുക എന്നിവയാണ് ബഹിരാകാശ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളെന്ന് കേന്ദ്ര ആണവോര്‍ജ്ജ, ബഹിരാകാശ സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു.

ബഹിരാകാശ മേഖലയില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് വിഭാവനം ചെയ്യുന്നതായി രാജ്യസഭയിലെ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍, മന്ത്രി അറിയിച്ചു.

വിതരണാധിഷ്ഠിത സമീപനത്തില്‍ നിന്ന് ആവശ്യകതാധിഷ്ഠിത സമീപനത്തിലേക്കുള്ള പരിവര്‍ത്തനം, ദേശീയ വിഭവങ്ങളുടെ പരമാവധി വിനിയോഗം, സൃഷ്ടിപരമായ കഴിവുകളും ശ്രദ്ധയും ഗവേഷണമേഖലയില്‍ കേന്ദ്രീകരിക്കുക എന്നീ കാഴ്ചപ്പാടുകളിലൂന്നിയുള്ള മുന്നേറ്റമാണ് ബഹിരാകാശ മേഖലയില്‍ രാജ്യം ലക്ഷ്യമിടുന്നത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.