ഡല്‍ഹി: മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. അശോക് ലവാസ രാജിവെച്ച ഒഴിവിലേക്കാണ് രാജീവ് കുമാറിന്റെ നിയമനം.
സുനില്‍ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്ക് പുറമെയാണ് രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.
1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. കേന്ദ്ര സര്‍വ്വീസിലും, ബീഹാര്‍-ജാര്‍ഖണ്ഡ് സംസ്ഥാന സര്‍വ്വീസുകളിലുമായി 36 വര്‍ഷത്തിലേറെ, വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയായാണ് വിരമിച്ചത്.
ശേഷം 2020 ഏപ്രിലില്‍ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിതനായി. 2020 ഓഗസ്റ്റ് 31 ന് തല്‍സ്ഥാനമൊഴിഞ്ഞു.
2015-17 കാലയളവില്‍ പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഓഫീസര്‍ എന്ന ചുമതല വഹിച്ചു. അതിനു മുമ്പ് ധനവിനിയോഗ വകുപ്പ് ജോയിന്റ് സെക്രട്ടറി എന്ന നിലയിലും, വനം-പരിസ്ഥിതി, ഗോത്രകാര്യ മന്ത്രാലയം, സംസ്ഥാന സര്‍വീസില്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.