ഇടുക്കി: രാജമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 22 ആയി. രണ്ടാം ദിവസത്തെ തിരച്ചില്‍ പുരോഗമിക്കുകയാണ്. 58 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംഘങ്ങള്‍ പെട്ടിമുടിയില്‍ എത്തി. ഡോക്ടര്‍മാരുടെ സംഘവും പെട്ടിമുടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇനി കണ്ടെത്താനുള്ളത് 44 പേരെയാണ്. 18 പേര്‍ മണ്ണിടിച്ചിലില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.
മഴയും കനത്ത കോടമഞ്ഞും തിരച്ചിലിന് വെല്ലുവിളിയാണ്. ഈ മേഖലയില്‍ വീണ്ടും മണ്ണിടിയുമെന്ന ഭീതി നിലനില്‍ക്കുന്നുനുണ്ട്. മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും എം.എം.മണിയും ഇന്ന് പെട്ടിമുടിയിലെത്തും. ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മൂന്നാര്‍ പഞ്ചായത്ത് മുന്‍ അംഗം ആനന്ദ ശിവനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചു. ആനന്ദ ശിവന്റെ കുടുംബത്തിലെ 21 പേരെയും കാണാനില്ല. ഇവര്‍ക്കായി സമീപത്തെ പുഴയില്‍ തിരച്ചില്‍ നടത്തുകയാണ്.
പെട്ടിമല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഉൗര്‍ജിതമെന്ന് മന്ത്രി എം.എം.മണി മാദ്ധ്യമങ്ങളോട് പറഞ്ഞു. ടാറ്റാ കമ്ബനിയും പഞ്ചായത്തും നല്‍കിയ പട്ടിക പ്രകാരമാണ് തിരച്ചില്‍ നടത്തുന്നത്. ഇടുക്കി മൂന്നാര്‍ ടൗണില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ ദേവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമാണ് കുന്നുകളാല്‍ ചുറ്റപ്പെട്ട അപകട പ്രദേശം. സംരക്ഷിത മേഖലയായ ഇവിടെ തോട്ടം തൊഴിലാളികള്‍ക്കുള്ള ലയങ്ങളാണ് പ്രധാനമായുള്ളത്. തമിഴ്നാട്ടില്‍ നിന്ന് കുടിയേറിയവരാണ് തൊഴിലാളികളിലധികവും. ഉരുള്‍പൊട്ടലില്‍ ഒരു കുന്നിടിഞ്ഞതോടെ രണ്ടു കിലോമീറ്റര്‍ മുകളില്‍ നിന്ന് മണലും കൂറ്റന്‍ പാറക്കഷ്ണങ്ങളും മരങ്ങളുമൊക്കെ ഒഴുകിയെത്തി ലയത്തിനു മേല്‍ പതിക്കുകയായിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.