Breaking News

രാഹുല്‍ഗാന്ധി വീണ്ടും ഹത്രാസിലേക്ക്; മാധ്യമങ്ങളുടെ വിലക്ക് നീക്കി

 

ലഖ്‌നൗ: ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയും രാഹുലും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാനെത്തിയെങ്കിലും പോലീസുകാര്‍ തടയുകയായിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തു. എന്നാലിപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചേ തീരൂ എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ഗാന്ധി.

അതേസമയം, ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമങ്ങളെ കടത്തിവിട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട ഗ്രാമത്തിലെ നടപടികള്‍ അവസാനിച്ചതിനാലാണ് മാധ്യമങ്ങളെ കടത്തിവിടുന്നതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു.

കഴിഞ്ഞ ദിവസം വരെ ഹത്രാസിന് രണ്ടര കിലോമീറ്റര്‍ അപ്പുറത്തു ബാരിക്കേഡ് സ്ഥാപിച്ച് മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടില്ല.ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി കൊല്ലപ്പെട്ട ഹത്രാസ് ജില്ലയിലെ ഗ്രാമത്തിന് ചുറ്റും മതില്‍ തീര്‍ത്ത് പൊലീസ്. യുവതിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് മൊബൈല്‍ പിടിച്ചെടുക്കുകയും ഇവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തുവെന്ന ആരോപണമുയരുന്നതിനിടയിലാണ് പൊലീസിന്റെ പ്രതിരോധ നിര ഗ്രാമത്തിന് ചുറ്റും അണിനിരന്നത്.

ഏകദേശം 250 ഓളം പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഇതിനുപുറമേ നാലുയൂണിറ്റ് പിഎസി ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ തന്നെ ഗ്രാമത്തില്‍ നിന്ന് പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതിന് രണ്ടുകിലോമീറ്റര്‍ മുമ്പായി പൊലീസ്‌ ബാരിക്കേഡുകള്‍ സ്ഥാപിച്ച് എല്ലാ പ്രവേശനപാതകളും തടഞ്ഞിരുന്നു. പുറത്തുനിന്നുളളവര്‍ ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനായി പാടത്തും ഇടവഴികളില്‍ പോലും പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നടപ്പാക്കുകയാണ് ചെയ്യുന്നതെന്നാണ് പൊലീസ് ഭാഷ്യം. പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ASP പ്രകാശ് കുമാര്‍ പറഞ്ഞു.

യുവതിയുടെ മരണശേഷം അവരുടെ സംസ്‌കാരം ധൃതിപിടിച്ച് നടത്തിയത് സംബന്ധിച്ച് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹര്‍ഥാസ് എസ്പി വിക്രാന്ത് വീറിനെയും മറ്റ് നാല് ഉദ്യോഗസ്ഥരെയും സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.