ഡല്‍ഹി: പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ പീഡനത്തില്‍ ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ഹാഥ്റാസില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ ഗാന്ധി കുടുംബാംഗങ്ങള്‍ പഞ്ചാബിലെ പീഡനത്തില്‍ മൌനം പാലിക്കുന്നെന്നായിരുന്നു ആരോപണം. തെരഞ്ഞെടുക്കപ്പെടുന്ന പീഡനക്കേസുകളില്‍ മാത്രമാകും രാഹുലിന്‍റെ പ്രതികരണം എന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.
പ്രകാശ് ജാവദേക്കര്‍, നിര്‍മ്മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനെതിരെ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ട് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സംഭവങ്ങളില്‍ ബാധിക്കപ്പെട്ടവരെ സന്ദര്‍ശിച്ചില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ അനീതിക്കെതിരെ മാത്രമാണ് വിമര്‍ശനമെന്നുമായിരുന്നു വിമര്‍ശനം. പഞ്ചാബ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ പോലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താനോ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി നിഷേധിക്കാനോ ശ്രമിച്ചിട്ടില്ല. അത്തരം എന്തെങ്കിലും സംഭവം ഉണ്ടായാല്‍ താനവിടെ പോകുമെന്നും നീതിക്കായി പോരാടുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.