കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഖത്തറില്‍ ഒരു മരണം, പുതിയ രോഗികള്‍ 296 രോഗമുക്തി നേടിയവര്‍ 133.
ദോഹ : കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 296 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് ഗുരുതര നിലയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ഒരാള്‍ മരണമടഞ്ഞു.
ആക്ടിവ് കോവിഡ് രോഗികളുടെ എണ്ണം ഇതോടെ 2,729 ആയി, 133 പേര്‍ രോഗമുക്തി നേടി.
ഖത്തറില്‍ ഇതേവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 248,092 ആയി. ആകെ മരണ സംഖ്യ 615. ഡിസംബര്‍ 26 ന് 23,682 പേര്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയരായി.
പ്രതിരോധ വാക്‌സിനുകള്‍ എടുത്തവരുടെ എണ്ണം 234,062 ആയി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 5,155,770 ഉം ആയി.
കോവിഡ് പശ്ചാത്തലത്തില്‍ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തര്‍ എയര്‍വേസ് പുതുക്കിയിരുന്നു. ഇതില്‍ സൗദി അറേബ്യയും, കുവൈറ്റും യുഎഇയും ഉള്‍പ്പെട്ടതായി ദേശിയ വിമാന കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ഇത് പിന്‍വലിച്ചു,
ഡിസംബര്‍ 26 മുതല്‍ പുതിയ യാത്രാ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതുമായി ബന്ധപ്പെട്ടാണ് റെഡ് ലിസ്റ്റ് ഖത്തര്‍ എയര്‍വേസ് പ്രസിദ്ധീകരിച്ചത്. ഇതിനെ തുടര്‍ന്ന പുതിയ രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് എയര്‍വേസ് വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.