Gulf

ഖത്തറില്‍ വ്യാപാര -വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഏകജാലക സംവിധാനം

പുതിയ കമ്പനികള്‍ ആരംഭിക്കാന്‍ നിരവധി ഓഫീസുകളില്‍ കയറിഇറങ്ങേണ്ടതില്ല. ഏകജാലക സംവിധാനത്തിലൂടെ ഇനി നടപ്പിലാകും .

ദോ  : പുതിയ കമ്പനികള്‍ ആരംഭിക്കാന്‍ സംരംഭകര്‍ക്ക് ലളിതമായ നടപടിക്രമങ്ങളും ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തി ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രാലയം.

ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്നാണ് എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ ഏകജാലക സംവിധാനത്തിലൂടെ ഏര്‍പ്പാടാക്കിയത്. ഇതിനായി എന്ന സര്‍ക്കാര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കണം.

തങ്ങളുടെ സേവനം കൂടുതല്‍ ലളിതവും സുതാര്യവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഒപ്പം രാജ്യത്ത് വ്യവസായ സൗഹൃദാന്തരീക്ഷം കൂടുതല്‍ വിപുലമാക്കാനുമുള്ള ശ്രമവും ഉണ്ടെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

വാണിജ്യ ലൈസന്‍സിനായി എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഐഡന്റന്റി സെന്റര്‍ എന്നിവയുടെ സേവനങ്ങള്‍ പോര്‍ട്ടലിലെ ഏകജാലക സംവിധാനത്തിലൂടെ സാധിക്കും.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 200 റിയാല്‍ പണം അടച്ചാല്‍ എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വാണിജ്യ ലൈസന്‍സ് വെബ് പോര്‍ട്ടലിലെ ഏകജാലക സംവിധാനത്തിലൂടെ ലഭിക്കും.

മെട്രാഷ്2 എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാകും ലൈസന്‍സ് ലഭ്യമാകുക.

ഇതു കൂടാതെ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആഭ്യാന്തര മന്ത്രാലയത്തിന്റെ യൂണിഫൈഡ് സെര്‍വീസ് സ്റ്റേഷന്‍ എന്നിവടങ്ങളിലെ സേവന കേന്ദ്രങ്ങളിലൂടെയും ഇക്കാര്യങ്ങള്‍ ചെയ്യാനാകും.

വാണിജ്യ ലൈസന്‍സുകള്‍ പുതുക്കാനും പുതിയവ രജിസ്റ്റര്‍ ചെയ്യാനും നഷ്ടപ്പെട്ട ലൈസന്‍സ് വീണ്ടും ലഭ്യമാക്കാനും എല്ലാം ഈ സംവിധാനത്തിലൂടെ സാധിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.