Gulf

ഖത്തര്‍ എയര്‍വേസ് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു, നിരക്കുകളില്‍ 25 ശതമാനം ഇളവ്

സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സെയില്‍ ക്യാംപെയിനില്‍ വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് 2022 ഒക്ടോബര്‍ 31 വരെ കാലാവധിയുണ്ട്.

ദോഹ : ഗള്‍ഫ് മേഖലയിലെ പ്രമുഖ വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേസ് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 25 ാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ എല്ലാ സെക്ടറിലെ ടിക്കറ്റുകള്‍ക്കും നിരക്കില്‍ 25 ശതമാനം ഇളവു നല്‍കുന്നു.

ജനുവരി പത്തു മുതല്‍ ഒരാഴ്ചയാണ് ടിക്കറ്റ് സെയില്‍ ക്യാംപെയിന്‍ നടക്കുന്നത്. ദോഹയില്‍ നിന്നും 140 കേന്ദ്രങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേസ് സര്‍വ്വീസ് നടത്തുന്നത്. ബിസിനസ്, ഇകണോമി ക്ലാസുകളില്‍ യാത്ര ചെയ്യുന്നതിന് ടിക്കറ്റിന് ഇളവുകള്‍ക്കൊപ്പം സീറ്റ് തിരഞ്ഞെടുക്കാനും അധിക ബാഗേജ് അലവന്‍സ് ലഭിക്കാനും ഹോട്ടല്‍ ബുക്കിംഗ്, വിമാനത്താവളത്തില്‍ നിന്നും പിക് അപ് സര്‍വ്വീസ് എന്നിവയ്ക്കും ഇളവുകള്‍ ലഭിക്കും.

ദോഹയില്‍ നിന്നും ഏഷ്യാ, യൂറോപ്, അമേരിക്ക, പശ്ചിമേഷ്യ എന്നിവടങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേസിന് മികച്ച സേവനത്തിനുള്ള ആഗോള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

qatarairways.com/25years എന്ന വെബ്‌സൈറ്റില്‍ നിന്നും മാത്രമാണ് ടിക്കറ്റ് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ലഭിക്കുന്ന ലിങ്കുകള്‍ തുറക്കരുതെന്നും ഖത്തര്‍ എയര്‍വേസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും മാത്രം ടിക്കറ്റുകള്‍ ബുക്കു ചെയ്യണമെന്നും വിമാനക്കമ്പനി അറിയിച്ചു.

1997 ലാണ് ഖത്തര്‍ എയര്‍വേസ് ആരംഭിക്കുന്നത്. അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയാണ് രാജ്യത്തിന് സ്വന്തമായി വിമാനകമ്പനി ആരംഭിക്കുന്നത്. കാല്‍ നൂറ്റാണ്ടു കൊണ്ട് മേഖലയിലേയും ആഗോള തലത്തിലേയും മികച്ച വിമാന കമ്പനികളിലൊന്നായി ഖത്തര്‍ എയര്‍വേസ് മാറി.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.