Breaking News

പുതുച്ചേരിയില്‍ സീറ്റ് വിഭജനത്തില്‍ തര്‍ക്കം; പാര്‍ട്ടി വിടുമെന്ന് കോണ്‍ഗ്രസ് മന്ത്രി

 

ചെന്നൈ: തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പുതുച്ചേരി മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായം. താനും തന്റെ വിശ്വസ്ഥരായ ആറ് എംഎല്‍എമാരും പാര്‍ട്ടി വിടാന്‍ മടിക്കില്ലെന്നാണ് മന്ത്രി നേതൃത്വത്തിന് നല്‍കിയ മുന്നറിയിപ്പ്.

ചെന്നൈയിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി മന്ത്രി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയാണ് അറുമുഖം നമശിവായം.

മുഖ്യമന്ത്രി നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തിന്റെ പേരിലുള്ള പ്രശ്നം രൂക്ഷമായതിനിടെയാണ് നമശിവായത്തിന്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിസഭയിലെ രണ്ടാമനായ നമശിവായത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. അന്തിമതീരുമാനം ഉണ്ടാക്കാന്‍ ഞായറാഴ്ച നമശിവായവും അനുയായികളും യോഗം വിളിച്ചിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.