പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നീരവ് മോദി നടത്തിയ തട്ടിപ്പില്‍നിന്ന് 24.33 കോടി രൂപ തിരികെലഭിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. നീരവിനെതിരായ സാമ്ബത്തിക കുറ്റകൃത്യക്കേസ് കൈകാര്യം ചെയ്യുന്ന കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തെയാണ് പിഎന്‍ബി ഇക്കാര്യം അറിയിച്ചത്. അമേരിക്കയില്‍നിന്ന് വീണ്ടെടുത്ത പണത്തില്‍നിന്ന് ആദ്യവിഹിതമാണ് ബാങ്കിന് ലഭിച്ചത്. നീരവിന്‍റെ ആസ്തി പൂര്‍ണമായും ഇല്ലാതാക്കിയ യുഎസ് ചാപ്റ്റര്‍ 11 ട്രസ്റ്റി വഴിയാണ് പിഎന്‍ബി അടക്കമുള്ള സുരക്ഷിതമല്ലാത്ത കടക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി 11.04 ദശലക്ഷം ഡോളര്‍ (82.66 കോടി) കൈമാറിയത്.
ബാങ്ക് മറ്റൊരു 50 കോടി രൂപ കൂടി പ്രതീക്ഷിക്കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മോദിയും മെഹുല്‍ ചോക്‌സിയും നിയന്ത്രിക്കുന്ന മറ്റ് സംരംഭങ്ങളില്‍നിന്ന് പണം നേടാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 2018 ജനുവരിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 14,000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. നീരവിന്റെ ഉടമസ്ഥതയിലുള്ള ഫയര്‍സ്റ്റാര്‍ ഡയമണ്ട്, എ ജഫി, ഫാന്റസി എന്നീ കമ്ബനികള്‍ ന്യൂയോര്‍ക്കിലെ തെക്കന്‍ ജില്ലയില്‍ പാപ്പരത്ത ഹരജി നല്‍കിയതായും വായ്പാ ദാതാക്കള്‍ കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ പാപ്പരത്ത നടപടികളില്‍ ചേരാന്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. കടക്കാരായ കമ്ബനികളുടെ സ്വത്തുക്കളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ അവകാശവാദങ്ങള്‍ യുഎസ് പാപ്പരത്ത കോടതി 2018 ജൂലൈ 26 ലെ ഉത്തരവില്‍ അംഗീകരിച്ചു. കേസിലെ മറ്റൊരു പ്രതിയായ നീരവിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയും നാടുവിട്ടിരുന്നു. ഇതിന് പിന്നാലെ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തിരുന്നു. തട്ടിപ്പുകേസില്‍ നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരേ ഇന്റര്‍പോള്‍ ചൊവ്വാഴ്ച റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.