India

പഞ്ചാബില്‍ കോവിഡ് നെഗറ്റീവായി ആശുപത്രിവിട്ട 10 പേര്‍ക്ക് വീണ്ടും രോഗം

 

ചണ്ഡീഗഢ്: പഞ്ചാബില്‍ കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ട പത്ത് പേര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. രോഗം ഭേദമായവര്‍ക്ക് വീണ്ടും കോവിഡ് പോസിറ്റീവായത് ആശങ്കയക്ക് ഇടയാക്കിയിരിക്കുകയാണ്. മോഹാലി ജില്ലയിലെ ദേരാ ബസ്സി പട്ടണത്തിലെ പത്ത് പേര്‍ക്കാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പത്ത് ദിവസത്തിനു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരെ ഗ്യാന്‍ സാഗര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്‍പ് നടത്തിയ പരിശോധനയില്‍ എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ഭേദമായി ആശുപത്രിവിട്ട് പോകുന്നവര്‍ നിര്‍ബന്ധമായും ഒരാഴ്ചത്തെ ക്വാറന്‍റെെനില്‍ കഴിയണമെന്ന് മൊഹാലിയിലെ സിവില്‍ സര്‍ജനായ ഡോ. മഞ്ജിത് സിങ് പറഞ്ഞു. ഈ കാലയളവില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാലും അവരെ രോഗികളായി പരിഗണിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനധികൃത ലാബുകളിസല്‍ നടത്തുന്ന കോവിഡ് പരിശോധനകള്‍ വിശ്വസനീയമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോവിഡ് നെഗറ്റീവായവര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായല്ല. ഹിമാചലിലും കേരളത്തിലുമൊക്കെ സുഖം പ്രാപിച്ചവര്‍ വീണ്ടും കോവിഡ് രോഗികളായി മാറിയിട്ടുണ്ട്. എന്നിരുന്നാലും ഒരു പ്രദേശത്ത് സുഖം പ്രാപിച്ച പത്ത് പേര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.