റിയാദ്: ഭക്ഷ്യ, മരുന്ന് സുരക്ഷനിയമം ലംഘിക്കുന്നവര്‍ക്ക് പരമാവധി 10 വര്‍ഷം തടവും ഒരു കോടി റിയാല്‍ പിഴയും ശിക്ഷ ചുമത്തുമെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) അറിയിച്ചു.എല്ലായിനം ഭക്ഷണവസ്തുക്കളും കന്നുകാലി തീറ്റയും മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും രാജ്യത്ത് ഉല്‍പാദിപ്പിക്കുകയോ ഇറക്കുമതി ചെയ്യുകയോ വിതരണം നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങളോ വ്യക്തികളോ നിയമലംഘനങ്ങള്‍ നടത്തിയാല്‍ കര്‍ശന ശിക്ഷനടപടി നേരിടേണ്ടിവരും. ഭക്ഷണത്തില്‍ മായം ചേര്‍ത്തെന്ന് തെളിഞ്ഞാല്‍ അത് നടത്തുവര്‍ക്ക് 10 ലക്ഷം മുതല്‍ ഒരു കോടി വരെ റിയാല്‍ പിഴ ശിക്ഷ ചുമത്തും. ഈ നിയമലംഘനം ആവര്‍ത്തിച്ചാല്‍ 10 വര്‍ഷത്തില്‍ കവിയാത്ത തടവുശിക്ഷയോ ഒരു കോടി റിയാല്‍ പിഴശിക്ഷയോ രണ്ടും കൂടിയോ നല്‍കും. ഭക്ഷ്യസുരക്ഷ നിയമത്തിലെ ആര്‍ട്ടിക്ള്‍ 16 പ്രകാരമാണ് ശിക്ഷനടപടിയെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിഷമയമായതോ മൃഗങ്ങള്‍ക്ക് ദോഷകരമായ വസ്തുക്കളോ അടങ്ങിയ കന്നുകാലിത്തീറ്റ ഉല്‍ പാദിപ്പിക്കുകയോ വില്‍പന നടത്തുകയോ ചെയ്താല്‍ രണ്ട് ലക്ഷം മുതല്‍ 10 ലക്ഷം വരെ റിയാല്‍ പിഴ ചുമത്തും. ഉല്‍പന്നം പിടിച്ചെടുത്ത് നശിപ്പിക്കും. കന്നുകാലി തീറ്റ സുരക്ഷ നിയമത്തിലെ 15ാം ആര്‍ട്ടിക്ള്‍ രണ്ടാം ഖണ്ഡിക പ്രകാരമാണ് നടപടി.
രാജ്യത്ത് വില്‍പന നടത്താന്‍ അനുവാദമുള്ള ലിസ്റ്റില്‍ ഉള്‍പ്പെടാത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പരസ്യം ചെയ്താലും സൗന്ദര്യ വര്‍ധകവസ്തുക്കളുടെ പരസ്യം തയാറാക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളും നിയന്ത്രണങ്ങളും ലംഘിച്ചാലും 50 ലക്ഷം റിയാല്‍ വരെ പിഴ ശിക്ഷ ചുമത്തും. കോസ്‌മെറ്റിക് ഉല്‍പന്ന സുരക്ഷനിയമത്തിലെ ആര്‍ട്ടിക്ള്‍ 21 പ്രകാരമാണ് നടപടി. ലൈസന്‍സില്ലാതെ വെറ്ററിനറി കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ കൈമാറ്റം ചെയ്താല്‍ പരമാവധി ശിക്ഷ 50 ലക്ഷം റിയാലാണ്. ഉല്‍പന്നങ്ങള്‍ സംബന്ധിച്ച് വ്യാജ വിവരങ്ങള്‍ നല്‍കി ലൈസന്‍സ് നേടിയെന്ന് തെളിഞ്ഞാലും ശിക്ഷയുണ്ടാവും.
മെഡിക്കല്‍ ഉപകരണങ്ങളുടെ കാര്യത്തില്‍ നിയമലംഘനം നടത്തിയാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയോ ലൈസന്‍സ് തിരിച്ചുവാങ്ങുകയോ ഉല്‍പന്ന വിതരണം തടയുകയും വിപണിയില്‍ നിന്ന് പിന്‍വലിപ്പിക്കുകയും വിപണാനുമതി റദ്ദാക്കുകയും ചെയ്യും. കുറ്റം തെളിഞ്ഞാല്‍ കൂടുതല്‍ ശക്തമായ ശിക്ഷനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. രാജ്യത്തെ പൗരന്മാരുടെയും വിദേശി സമൂഹത്തിന്റെയും ആരോഗ്യസുരക്ഷക്കാണ് പ്രാധാന്യം കല്‍പിക്കുന്നതെന്നും അത് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ഇറക്കുമതി ചെയ്യുന്നതോ പ്രാദേശികമായി നിര്‍മിക്കപ്പെടുന്നതോ ആയ ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, മെഡിക്കല്‍ ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കര്‍ശന നിരീക്ഷണം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.