തിരുവനന്തപുരം: ജനുവരിയില്‍ അവസാനിക്കുന്ന പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്സ് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. അതേസമയം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അവസാനിക്കുന്ന റാങ്ക് പട്ടികയുടെ കാര്യത്തില്‍ തീരുമാനമായില്ല.
സി-ഡിറ്റിലെ 115 താല്‍കാലിക കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പത്ത് വര്‍ഷം പൂര്‍ത്തിയായെന്ന മാനദ്ണ്ഡം മാത്രം പരിഗണിച്ചാണ് തീരുമാനം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ക്രൈസ്തവ നാടാര്‍ വിഭാഗത്തെ പൂര്‍ണമായി പിന്നാക്ക സമുദായ വിഭാഗത്തില്‍ (ഒ.ബി.സി) ഉള്‍പ്പെടുത്തും. നേരത്തെ, ഹിന്ദു നാടാര്‍, എസ്.ഐ.യു.സി വിഭാഗങ്ങള്‍ക്ക് മാത്രമാണ് സംവരണം ലഭിച്ചിരുന്നത്. സംവരണം വന്നതോടെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലും മതവിഭാഗങ്ങളിലും ഉള്‍പ്പെടുന്ന മുഴുവന്‍ നാടാര്‍ വിഭാഗക്കാര്‍ക്കും സംവരണം ലഭിക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.