Kerala

സര്‍ക്കാര്‍ തീരുമാനം അനുകൂലമല്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

 

തിരുവനന്തപുരം: സമരം തുടരുന്ന ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് നാളെ വ്യക്തമാക്കിയേക്കും. നാളെ വൈകുന്നേരത്തിനുള്ളില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉന്നയിച്ച ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരാനാണ് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. സര്‍ക്കാര്‍ തീരുമാനം വൈകിപ്പിച്ചാല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കുന്നു.

സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളും സമരം തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാര സമരവും തുടരുകയാണ്. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം വന്നശേഷമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് നേതാക്കള്‍. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരപന്തലിലെത്തി.ഉദ്യോഗാര്‍ഥികളുമായി മന്ത്രിമാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉദ്യോഗാര്‍ഥികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്ന് ഉറപ്പിലാണ് കഴിഞ്ഞ ദിവസം ചര്‍ച്ച അവസാനിച്ചത്.എന്നാല്‍ ഉദ്യോഗാര്‍ഥികളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കാനുള്ള സാധ്യതയുമുണ്ട്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.