തിരുവനന്തപുരം: പൂജപ്പുരയിലെ ജയില്‍ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു. സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ആസ്ഥാന കാര്യാലയത്തില്‍ ശുചീകരണത്തിനായി നിയോഗിച്ചിരുന്ന രണ്ട് അന്തേവാസികള്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് 3 ദിവസത്തേക്ക് ജയില്‍ ആസ്ഥാനം അടച്ചിടാന്‍ തീരുമാനിച്ചതെന്ന് വകുപ്പ് മേധാവി ഋഷിരാജ് സിംഗ് പറഞ്ഞു.
അണുനശീകരണം പൂര്‍ത്തിയാക്കിയ ശേഷമാകും ആസ്ഥാനം വീണ്ടും തുറക്കുക. പൂജപ്പുര സെന്‍ട്രല്‍ ജയിലിലും കൊവിഡ് ആശങ്ക തുടരുകയാണ്. 41 തടവുകാര്‍ക്കും ഉദ്യോഗസ്ഥനും അടക്കമാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 51 തടവുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജയിലില്‍ കൂടുതല്‍ ആന്റിജന്‍ പരിശോധന നടത്തും. പൂജപ്പുര ജയിലിലുള്ള 975 തടവുകാര്‍ക്കും ടെസ്റ്റ് നടത്താനാണ് ജയില്‍ വകുപ്പ് തീരുമാനം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.