Gulf

അവധി ദിനങ്ങളിൽ ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് സേവനങ്ങൾക്ക് മുന്‍കൂട്ടി അനുമതി വേണം

 

വാരാന്ത്യ അവധി ദിനങ്ങളില്‍ അടിയന്തിര ആവശ്യങ്ങൾക്ക് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറന്നു പ്രവർത്തിക്കുമെങ്കിലും മുന്‍ കൂട്ടി അനുമതി നേടിയവര്‍ക്ക് മാത്രമേ സേവനം ലഭിക്കുകയുള്ളൂവെന്നു കോണ്‍സുലേറ്റ് ജനറല്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 1 മുതല്‍ ഡിസംബര്‍ 31 വരെ വെള്ളി, ശനി ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലും തുറക്കും. രാവിലെ 8 മുതൽ വൈകിട്ട് 8 വരെയാണ് സേവനം ലഭ്യമാകുക. ഏതെങ്കിലും അടിയന്തിര സേവനത്തിനായി കോണ്‍സുലേറ്റിലേക്ക് എത്തുന്നതിനു മുൻപ് 24X7 ഹെൽപ്ലൈൻ നമ്പറിലേക്ക് വിളിക്കണം. രേഖകള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തണം. അടിയന്തര സേവനങ്ങള്‍ അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റിവെക്കാന്‍ കഴിയില്ല. പാസ്പോര്‍ട്ടുകള്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍, വിസകള്‍ എന്നിവക്ക് മാത്രമാണ് ഈ സൗകര്യം ഉണ്ടാകുക.

പാസ്പോര്‍ട്ട് പുതുക്കലിനായി HTTPS://EMBASSY.PASSPORTINDIA.GOV.IN/എന്ന വിലാസത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച്‌ ഏറ്റവും പുതിയ ഫോട്ടോഗ്രാഫുകള്‍, പാസ്പോര്‍ട്ടിന്റെ ആദ്യ, അവസാന പേജ് പകര്‍പ്പ്, വിസ പകര്‍പ്പ് / എമിറേറ്റ്‌സ് ഐഡി നമ്ബര്‍, ഡോക്യുമെന്ററി എന്നിവ കൈയില്‍ കരുതണം. വ്യക്തിഗത വിവരങ്ങളില്‍ മാറ്റം അനുവദനീയമല്ല. വിശദവിവരങ്ങൾക്ക് HTTPS://WWW.CGIDUBAI.GOV.IN/PAGE/CATEGORIES-OF-VISA/ എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 056-5463903 (24X7) 0543090575 / 0543090571 / 0543090572 (എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ).

തൊഴില്‍ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പൊതുവായ ആശങ്കകള്‍ ഈ സമയത്ത് നല്‍കില്ല. അവ പ്രവൃത്തി ദിവസങ്ങളില്‍ മാത്രം പരിഹരിക്കും. ആളുകളുടെ വലിയ സാന്നിധ്യം അനുവദിക്കുന്നില്ല. അതിനാല്‍, യഥാര്‍ഥ അടിയന്തിര സാഹചര്യങ്ങളുള്ള ആളുകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ കോണ്‍സുലേറ്റിനെ സമീപിക്കാവൂ എന്നും നിർദ്ദേശമുണ്ട് .

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.