Gulf

വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി യു.എ.ഇ

 

യു.എ.ഇ യിലെ എമിറേറ്റുകളില്‍ വിമാനത്താവളങ്ങളില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പിസിആർ പരിശോധന നിർബന്ധമാക്കി. സ്വദേശികള്‍, താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രക്കാർ‌ക്കും കൊവിഡ് -19 ടെസ്റ്റ് എടുക്കണം . ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ എത്തുന്നവർ നിയമം കർശനായി പാലിക്കണം. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും യുകെയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും അടക്കം യാത്ര ചെയ്യുന്നതിന് പി‌സി‌ആർ‌ ടെസ്റ്റ് നിര്ബന്ധമാണ്. അതത് വിമാനങ്ങളിൽ‌ കയറുന്നതിന് മുമ്പ് തന്നെ പരിശോധന നടത്തുകയും വേണം.

നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയുടെയും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും സംയുക്ത പ്രസ്താവനയിലൂടെയാണ് വിവരം അറിയിച്ചത്.

പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും കൊറോണ വൈറസ് വ്യാപനം കുറയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ പ്രഖ്യാപനം. 12 വയസ്സിന് താഴെയുള്ള കുട്ടികളെയും കഠിന വൈകല്യമുള്ളവരെയും നിർബന്ധ ടെസ്റ്റിൽ നിന്ന് ഒഴിവാക്കും. പരിശോധന തീയതി മുതൽ 96 മണിക്കൂർ വരെയാണ് കോവിഡ് ടെസ്റ്റ് റിപ്പോർട്ടിന്റെ സാധുത . യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈൻ കമ്പനികളും നിയമം പാലിക്കണമെന്ന് എൻ‌.സി‌.ഇ‌.എം‌.എയും, മോഫെയ്ക്കും ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.