News

കോവിഡാനന്തര ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി

 

ഡല്‍ഹി: കോവിഡാനന്തര ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി. ഇന്ത്യ-ഓസ്ട്രേലിയ സര്‍ക്കുലര്‍ ഇക്കോണമി ഹാക്കത്തോണിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഉപഭോഗ രീതികള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവയുടെ പാരിസ്ഥിതിക ആഘാതം എങ്ങനെ കുറയ്ക്കാമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചോദിച്ചു. ഇക്കാര്യത്തില്‍ നമ്മുടെ പല വെല്ലുവിളികളും പരിഹരിക്കുന്നതിനുള്ള പ്രധാന നടപടിയാണ് സുസ്ഥിര സമ്പദ്ഘടന എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ-ഓസ്ട്രേലിയ സര്‍ക്കുലര്‍ ഇക്കോണമി ഹാക്കത്തോണിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വസ്തുക്കള്‍ പുതുക്കി ഉപയോഗിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുക, മാലിന്യങ്ങള്‍ നീക്കം ചെയ്യുക, വിഭവ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹാക്കത്തോണില്‍ പ്രദര്‍ശിപ്പിച്ച നവീനാശയങ്ങള്‍ സുസ്ഥിര സാമ്പത്തിക പരിഹാരങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ ഇരു രാജ്യങ്ങളെയും പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ ആശയങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാനും ഇന്‍കുബേറ്റ് ചെയ്യുന്നതിനുമുള്ള വഴികള്‍ കണ്ടെത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ”നാം ഒരിക്കലും മറക്കരുത്, ഭൂമി വാഗ്ദാനം ചെയ്യുന്ന എല്ലാറ്റിന്റെയും ഉടമകളല്ല നാം, മറിച്ച് ഭാവിതലമുറകള്‍ക്കായുള്ള അതിന്റെ രക്ഷാധികാരികളാണ് ‘, പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മുന്നോട്ടുള്ള പങ്കാളിത്തത്തിന്റെ പ്രതീകമാണ് ഹാക്കത്തോണിലെ ഇന്നത്തെ യുവാക്കളുടെ ഊര്‍ജ്ജവും ഉത്സാഹവും എന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനു ശേഷമുള്ള ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ശക്തമായ ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കും. നമ്മുടെ യുവാക്കള്‍, നമ്മുടെ നവീനാശയക്കാര്‍, നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ ഈ പങ്കാളിത്തത്തിന്റെ മുന്‍പന്തിയിലായിരിക്കും ”പ്രധാനമന്ത്രി പറഞ്ഞു.

 

The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

23 hours ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.