ന്യൂഡല്‍ഹി : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മദിനത്തില്‍ ആദരവര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൃദ്ധമായ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ ഗാന്ധിജിയുടെ ആശയങ്ങളാണ് നയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററില്‍ ഗാന്ധിജിയെ അനുസ്മരിച്ച് എഴുതിയ കുറിപ്പിലാണ് പ്രധാനമന്ത്രി ഈക്കാര്യം പറയുന്നത്.
ബാപ്പു എന്ന് അഭിസംബോധ ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി ഗാന്ധിജിയുടെ അനുസ്മരണ കുറിപ്പ് എഴുതിയിരിക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ ബാപ്പുവിനെ രാജ്യം സ്‌നേഹത്തോടെ പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളില്‍ നിന്നും ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. സമൃദ്ധവും, അനുകമ്ബയുള്ളതുമായുള്ള രാജ്യം പടുത്തുയര്‍ത്താന്‍ ബാപ്പുവിന്റെ ആശയങ്ങളാണ് നയിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഗാന്ധിജിയുടെ ആശങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയതിനെക്കുറിച്ചുള്ള വീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി ഗാന്ധിജിയ്ക്ക് പ്രണാമം അര്‍പ്പിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.