Gulf

ബഹ്‌റൈനിലെ ഔവര്‍ ലേഡി ഓഫ് അറേബ്യ കത്രീഡല്‍ ആദ്യ ക്രിസ്തുമസ് ആരാധനയ്ക്കായി ഒരുങ്ങി

അറേബ്യന്‍ പെനിസുലയിലെ ഏറ്റവും വലിയ കതോലിക്കാ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ഒരുക്കള്‍ പൂര്‍ത്തിയായി

നാമ: മധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ കത്രീഡലായ ഔവര്‍ ലേഡി ഓഫ് അറേബ്യയില്‍ ആദ്യ ക്രിസ്തുമസ് ആഘോഷങ്ങളും ആരാധനകള്‍ക്കുമായുള്ള ഒരുക്കള്‍ പൂര്‍ത്തിയായി.

ഡിസംബര്‍ ഒമ്പതിനാണ് കത്രീഡല്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തത്. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ രാജാവാണ് കത്രീഡലിന്റെ ഔദ്യോഗിക ഉദ്ധഘാടനം നിര്‍വഹിച്ചത്.

2013 ലാണ് പള്ളിയുടെ നിര്‍മാണത്തിന് ബഹ്‌റൈന്‍ ഭരണകൂടം അനുമതി നല്‍കിയത്. തുടര്‍ന്ന് രാജാവ് സമ്മാനമായി നല്‍കിയ ഭൂമിയില്‍ ദേവാലയത്തിന്റെ നിര്‍മാണം ആരംഭിച്ചു.

രാജ്യ തലസ്ഥാനമായ മനാമയില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ അകലെ ആവാലിയില്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്.

ഇന്ത്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള കതോലിക്കാ വിശ്വാസികളാണ് ബഹ്‌റൈനില്‍ ഏറെയും. ഏകദേശം എണ്‍പതിനായിരം ക്രൈസ്തവ വിശ്വാസികള്‍ ബഹ്‌റൈനില്‍ ഉണ്ടെന്നാണ് കണക്കുകള്‍.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്രിസ്തുമസ് ആഘോഷമാണ് ഇവിടെ നടക്കുക. 2500 പേരെ ഒരേ സമയം ഉള്‍ക്കൊള്ളാനാകുന്ന ദേവാലയത്തില്‍ ഇക്കുറി ആയിരത്തോളം പേര്‍ക്ക് മാത്രമാണ് ഒരേ സമയം പ്രവേശനം അനുവദിക്കുക.

ക്രിസ്തുമസ് ദിന പാതിരാ കുര്‍ബാനയ്ക്കും മറ്റുമായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരും ക്ഷണിക്കപ്പെട്ടവരുമായ ആയിരത്തോളം പേര്‍ക്ക് മാത്രമാകും പ്രവേശനമെന്ന് ദേവാലയ വികാരിയും മലയാളിയുമായ ഫാ സജി മാത്യൂ അറിയിച്ചു. കോവിഡ് വാക്‌സിന്‍ പൂര്‍ണതോതില്‍ എടുത്തവര്‍ക്കു മാത്രമേ ദേവാലയത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.