തിരുവനന്തപുരം: നോര്‍ക്കാ പ്രവാസി സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിലൂടെ (എന്‍പിഎസ്പി) പ്രവാസികള്‍ക്ക് സാങ്കേതികാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് സംരംഭകത്വ പരിശീലനം നല്‍കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) നോര്‍ക്കയുമായി കൈകോര്‍ക്കുന്നു. വിവിധ വിഭാഗങ്ങളിലായി ലഭിച്ച മുന്നൂറ് അപേക്ഷകളില്‍ നിന്നും മികച്ച ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളെ കെഎസ് യുഎം തിരഞ്ഞെടുത്ത് മികച്ച പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കും. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ക്ക് തുടക്കമിടാന്‍ പിന്‍തുണയേകുന്നതിന് സംരംഭകത്വത്തിന്റെ സമസ്ത മേഖലകളും ഉള്‍പ്പെടുത്തിയാണ് കെഎസ് യുഎം പ്രോഗ്രാം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പ്രവാസ സമൂഹത്തിന് സ്വീകരിക്കാനാകുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവനയേകുന്നതുമായ വിവിധ സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങളാണ് എന്‍പിഎസ്പി മുന്നോട്ടുവയ്ക്കുന്നത്. മൂല്യം സൃഷ്ടിക്കാനാകുന്ന സാങ്കേതികവിദ്യയിലെ നൂതന പ്രവണതകളും വികാസങ്ങളും സംരംഭകരുമായി പങ്കുവെക്കും.
ഡിസംബര്‍ 23 ന് തുടക്കമിടുന്ന ആദ്യ ബാച്ചിന്റെ പരിശീലന പരിപാടിയില്‍ ആശയങ്ങളുടെ മൂല്യനിര്‍ണയം, സംരംഭങ്ങള്‍ കൈകാര്യം ചെയ്യല്‍, മാര്‍ഗനിര്‍ദേശം, അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, സംരംഭക യാത്രയെക്കുറിച്ചുള്ള ആമുഖം, സ്റ്റാര്‍ട്ടപ്പുകള്‍ അനുവര്‍ത്തിക്കേണ്ടതും പാടില്ലാത്തതുമായ കാര്യങ്ങള്‍, ഇന്‍കുബേഷന്‍- മെക്കാനിസം സപ്പോര്‍ട്ട് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കണ്ടെത്തി അവരുടെ ഐടി നൈപുണ്യം ഉപയോഗപ്പെടുത്തി വിവിധ സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് എന്‍പിഎസ്പി ഊന്നല്‍ നല്‍കുന്നത്. അനുയോജ്യരായ പ്രവാസികളെ സ്‌ക്രീനിംഗ് കമ്മിറ്റിയിലൂടെ തിരഞ്ഞെടുത്ത് അവരെ മൂന്നുമാസത്തെ പ്രോഗ്രാമിന്റെ ഭാഗമാക്കും. ശ്രദ്ധയൂന്നേണ്ട ബിസിനസ് മേഖല തിരിച്ചറിയുന്നതിനും ബിസിനസ് നിക്ഷേപങ്ങള്‍ക്ക് എങ്ങനെ മൂല്യം വര്‍ദ്ധിപ്പിക്കാമെന്നും ഈ പ്രോഗ്രാമിലൂടെ പ്രവാസികള്‍ക്ക് മനസ്സിലാക്കാനാകും.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നോര്‍ക്കാ പുനരധിവാസ പരിപാടികളുടെ ഭാഗമായി പ്രവര്‍ത്തന മൂലധന ഇളവുകളും വായ്പാ ഇളവുകളും ലഭ്യമാക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍ഡിപിആര്‍ഇഎം) പദ്ധതിയുടെ സാമ്പത്തിക സഹായത്തിനും അര്‍ഹതയുണ്ടായിരിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.