ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേസ് നടത്തുന്നത് ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റാണെന്നും ലണ്ടന്‍ കോടതിയില്‍ അനില്‍ അമ്പാനി പറഞ്ഞതിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍. സ്വന്തമായി ഒന്നുമില്ലെന്ന് പറയുന്ന വ്യക്തിക്കാണോ കേന്ദ്രം 30,000 കോടിയുടെ റഫാല്‍ കരാര്‍ നല്‍കിയതെന്നും പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.
‘വക്കീല്‍ ഫീസ് നല്‍കുന്നത് ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റാണെന്നും സ്വന്തമായി ആകെ ഒരു കാറ് മാത്രമെയുള്ളൂ എന്നുമാണ് അനില്‍ അമ്പാനി യു.കെ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതേയാള്‍ക്കാണ് മോദി 30,000 കോടിയുടെ റഫാല്‍ കരാര്‍ നല്‍കിയിരിക്കുന്നത്’ – പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.
ചൈനീസ് ബാങ്കുകളില്‍ നിന്ന് 700 മില്യണ്‍ ഡോളര്‍ വായ്പ എടുത്തതിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ട് യു.കെയിലെ കോടതിയിലാണ് അനില്‍ അമ്പാനിയുടെ ഈ തുറന്നുപറച്ചില്‍. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത കൂടി ഷെയര്‍ ചെയ്തായിരുന്നു പ്രസാന്ത് ഭൂഷണിന്റെ ട്വീറ്റ്.
ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് മൂന്ന് ചൈനീസ് കമ്പനികളാണ് അനില്‍ അംബാനിക്കെതിരെ കോടതിയില്‍ കേസ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് അമ്പാനി തന്റെ സ്വത്ത് വിവരങ്ങളും ദുരവസ്ഥയും കോടതിയെ അറിയിക്കുകയായിരുന്നു.
താനിപ്പോള്‍ ലളിത ജീവിതമാണ് നയിക്കുന്നത്. ആഭരണങ്ങള്‍ വിറ്റപ്പോള്‍ 9.9 കോടി ലഭിച്ചെന്നും ഇത് വച്ചാണ് കേസ് നടത്തുന്നതെന്നുമാണ് അംബാനി കോടതിയെ അറിയിച്ചത്. കടങ്ങള്‍ വീട്ടണമെങ്കില്‍ കോടതി അനുമതിയോടെ മറ്റ് ആസ്തികള്‍ വില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് അനില്‍ അംബാനിയുടെ റിലയന്‍സിനെ പങ്കാളിയാക്കിയതോടെയാണ് കരാര്‍ വിവാദത്തിന് വഴിവച്ചത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി ചേര്‍ന്ന് വിമാനങ്ങള്‍ നിര്‍മിക്കാനായിരുന്നു 2012-ലെ യുപിഎ സര്‍ക്കാക്കാര്‍ ഫ്രാന്‍സിലെ ദസോള്‍ട്ട് ഏവിയേഷനുമായി ഒപ്പ് വെച്ചത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.