പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലും. കെജിഎഫ് സംവിധായകന് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമാവാന്‍ അണിയറ പ്രവര്‍ത്തകര്‍ മോഹന്‍ലാലിനെ സമീപിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഗോഡ്ഫാദര് റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് 20 കോടി രൂപ വാഗ്ദാനം ചെയ്തതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് ആക്ഷന്‍ ചിത്രമായ സലാര്‍ പ്രഖ്യാപിക്കുന്നത്. ‘സലാര്‍’ എന്നതിന് ‘കമാന്‍ഡര്‍ ഇന്‍ ചീഫ്’, ‘ഒരു രാജാവിന്റെ വലംകൈ’, എന്നൊക്കെയാണ് പ്രശാന്ത് നീല്‍ അര്‍ഥം പറഞ്ഞത്. അതിനാല്‍ മോഹന്‍ലാലിനെ കാത്തിരിക്കുന്നത് പ്രധാന വേഷമായിരിക്കുമെന്നാണ് വാര്‍ത്തകള്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവും.
ജനത ഗാരേജ്, മനമന്ത എന്നീ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അവസാനമായി തെലുങ്കില്‍ അഭിനയിച്ചത്. ജൂനിയര്‍ എന്‍ടിആറിനൊപ്പം ലാല്‍ അഭിനയിച്ച ജനത ഗാരേജ് വന്‍ വിജയമായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.