Kerala

എല്‍ഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടും: കാനം രാജേന്ദ്രന്‍

 

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു.ഏതാനും വോട്ടിനും സീറ്റിനുംവേണ്ടി ആദര്‍ശങ്ങള്‍ ബലികഴിച്ച കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ തിരിച്ചറിയും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോളിംഗ് ബൂത്തുകളിലെത്തി സമാധാനപരമായി വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരെ കാനം രാജേന്ദ്രന്‍ അഭിനന്ദിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന നേട്ടങ്ങളും എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തിന്റെ പുരോഗതിക്കായി നടത്തിയ എണ്ണമറ്റ പ്രവര്‍ത്തനങ്ങളുമാണ് കേരളം ചര്‍ച്ച ചെയ്തത്. യു ഡി എഫും ബി ജെ പിയും ചില മാധ്യമങ്ങളും ചേര്‍ന്ന് കെട്ടിപ്പൊക്കിയ ദുഷ്പ്രചാരണങ്ങളല്ല.

ബിജെപിക്കും ഐക്യ ജനാധിപത്യ മുന്നണിക്കും ഡിസംബര്‍ പതിനാറുവരെ സ്വപ്നങ്ങള്‍ പലതും കാണാം. പക്ഷെ അവയെല്ലാം ദു:സ്വപ്നങ്ങളായി മാറും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തിളക്കമാര്‍ന്ന വിജയം നേടുമെന്ന് കാനം പ്രസ്താവനയില്‍ പറഞ്ഞു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.