മധ്യപൂര്‍വ്വേഷ്യയിലെ പ്രധാന തുറുമുഖമായി മാറുമെന്ന് കരുതുന്ന ദുഖും തുറുമുഖത്തിലെ ആദ്യ ടെര്‍മിനല്‍ ഔദ്യോഗിക ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു.
മസ്കത്ത് : ഒമാന്‍ വിഷന്‍ 2040 പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയായ ദുഖും തുറുമുഖത്തിന്റെ സുപ്രധാന ടെര്‍മിനലായ അസ്യാദ് പ്രവര്‍ത്തന സജ്ജമായി. കാര്‍ഗോ ടെര്‍മിനലിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് ഉദ്ഘാടനത്തിന് തയ്യാറാകുന്നത്.
ദുഖും തുറുമുഖ കോര്‍പറേഷനും അസ്യാദ് തുറുമുഖവും സംയുക്തമായുള്ള പദ്ധതിയാണ് അസ്യാദ് ടെര്‍മിനല്‍. ദുഖും തുറുമുഖത്തെ മൂന്ന് കോമേഴ്‌സ്യല്‍ ബെര്‍ത്തുകളാണ് അസ്യാദ് ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുക.
വലിയ ഓയില്‍ ടാങ്കറുകളും വലിയ കണ്ടെയ്‌നര്‍ കപ്പലുകളും എത്താന്‍ സൗകര്യമുള്ള ടെര്‍മിനലുകളാണ് ഇവിടെ പൂര്‍ത്തിയായത്.
പ്രതിവര്‍ഷം പത്തുലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് മള്‍ട്ടി യൂസ് കാര്‍ഗോ ബെര്‍ത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.
ബള്‍ക് കാര്‍ഗോ വിഭാഗത്തിലെ ബര്‍ത്തില്‍ പ്രതിവര്‍ഷം 50 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്. മൂന്നാമത്തെ ബെര്‍ത്ത് റോ റോ വെസല്‍ ബര്‍ത്താണ്.
ദുഖും തുറുമുഖം പൂര്‍ണസജ്ജമാകുന്നതോടെ മേഖലയിലെ ഏറ്റവും വലിയ തുറുമുഖമായി ഇത് മാറും. മള്‍ട്ടി പര്‍പസ് ഗ്ലോബല്‍ ട്രേഡ് ഗേറ്റ് വേ ആകുമെന്നാണ് ഷിപ്പിംഗ് രംഗത്തെ പ്രമുഖര്‍ പറയുന്നത്.
ദുഖും തുറുമുഖത്തിന്റെ പ്രവര്‍ത്തനം 2022 ഫെബ്രുവരി അഞ്ചിനാണ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.